കുവൈത്ത് സിറ്റി: വിദേശ രാജ്യത്തെ ഏറ്റവും വലിയ പ്രവാസി സംഘടനയായ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) കുവൈത്ത് നാഷണല്‍ കമ്മിറ്റി പുന:സംഘടിപ്പിച്ചു. ഭാരവാഹികളായി അലവി സഖാഫി തെഞ്ചേരി (പ്രസിഡന്റ്), സാലിഹ് കിഴക്കേതില്‍ (ജനറല്‍ സെക്രട്ടറി) സയ്യിദ് ഹബീബ് അല്‍ ബുഖാരി വൈലത്തൂര്‍ (ഫിനാന്‍സ് സെക്രട്ടറി) എന്നിവരെയും ഡെപ്യൂട്ടി പ്രസിഡന്റുമാരായി അബൂ മുഹമ്മദ്, അഹ്‌മദ് സഖാഫി കാവനൂര്‍, അബ്ദുല്‍ അസീസ് സഖാഫി എന്നിവരെയും തിരഞ്ഞെടുത്തു. സെക്രട്ടറിമാര്‍: അബ്ദുല്‍ റസാഖ് സഖാഫി പനയത്തില്‍ (സംഘടന & ട്രൈനിംഗ്), നവാസ് ശംസുദ്ധീന്‍ (അഡ്മിന്‍ & ഐ ടി), ശബീര്‍ അരീക്കോട് (പി.ആര്‍ & മീഡിയ), മുഹമ്മദ് അലി സഖാഫി (തസ്‌കിയ), ശുഐബ് മുട്ടം (വുമണ്‍ എംപവര്‍മെന്റ്), അബ്ദുലത്തീഫ് തോണിക്കര (ഹാര്‍മണി & എമിനന്‍സ്), റഫീഖ് കൊച്ചനൂര്‍ (നോളജ്), അബ്ദുല്ല വടകര (മോറല്‍ എജുക്കേഷന്‍), സമീര്‍ മുസ്ലിയാര്‍ (വെല്‍ഫയര്‍ &സര്‍വീസ്), അബ്ദുല്‍ഗഫൂര്‍ എടത്തിരുത്തി (പബ്ലിക്കേഷന്‍), നൗഷാദ് തലശ്ശേരി (സാമ്പത്തികം). നാഷണല്‍ കാബിനറ്റ് അംഗങ്ങളായി ഷുക്കൂര്‍ മൗലവി കൈപ്പുറം, ബഷീര്‍ അണ്ടിക്കോട് എന്നിവരെയും നിയോഗിച്ചു.

To advertise here,

'തല ഉയര്‍ത്തി നില്‍ക്കാം' എന്ന ശീര്‍ഷകത്തില്‍ രണ്ടു മാസത്തോളം നീണ്ടു നിന്ന മെംബര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി കുവൈത്തിലെ 55 യൂണിറ്റുകളിലും 7 റീജിയനുകളിലും പുന:സംഘടന പ്രക്രിയകള്‍ പൂര്‍ത്തിയാക്കിയതിന് പിറകെയാണ് നാഷണല്‍ കമ്മിറ്റി പുന:സംഘടിപ്പിച്ചത്.
അബ്ബാസിയ ആസ്പയര്‍ സ്‌കൂളില്‍ നടന്ന കുവൈത്ത് ദേശീയ കൗണ്‍സില്‍ അബ്ദുല്ല വടകര ഉദ്ഘാടനം ചെയ്തു. അലവി സഖാഫി തെഞ്ചേരി അധ്യക്ഷത വഹിച്ചു. ഐസിഎഫ് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ സെക്രട്ടറി ശരീഫ് കാരശ്ശേരി പുനഃസംഘടനക്ക് നേതൃത്വം നല്‍കി. കേരള മുസ്ലീം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്‌മാന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തി.

കഴിഞ്ഞ സംഘടന വര്‍ഷത്തെ പൊതു റിപ്പോര്‍ടട്ട് അബ്ദുല്ല വടകരയും വ്യത്യസ്ത സമിതി റിപ്പോര്‍ട്ടുകള്‍ റസാഖ് സഖാഫിയും അവതരിപ്പിച്ചു. ഷുക്കൂര്‍ മൗലവി കൈപ്പുറം സാമ്പത്തിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സാലിഹ് കിഴക്കേതില്‍ സ്വാഗതവും ഷബീര്‍ അരീക്കോട് നന്ദിയും പറഞ്ഞു.