മനാമ:ബഹ്റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ നേതൃത്വത്തിൽ അൽ അഹലി ക്ലബ് ഫ്ലഡ്‌ലൈറ്റ് മൈതാനിയിൽ നടന്ന ഗൾഫ് കപ്പ് നാടൻ പന്തുകളി മത്സരത്തിൽ കെ.കെ.എൻ.ബി.എഫ് കുവൈത്തിനെ പരാജയപ്പെടുത്തി ബി.കെ.എൻ.ബി.എഫ് ബഹ്റൈൻ ജേതാക്കളായി.
ഫൈനലിൽ മത്സരിച്ച ഇരു ടീമുകൾക്കും ട്രോഫികളും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു. നാടൻ പന്തുകളി രംഗത്തെ മുതിർന്ന താരങ്ങളായ കുവൈറ്റ് ടീമിലെ സഖറിയയെയും സാമിനെയും ബി.കെ.എൻ.ബി.എഫ് ആദരിച്ചു.
ടൂർണമെന്റിലെ മികച്ച കാലടിക്കാരനായി വിനുവിനെയും മികച്ച കൈവെട്ടുകാരനായി ജിത്തുവിനെയും മികച്ച പൊക്കിവെട്ടുകാരനായി അനന്തുവിനെയും മികച്ച പിടുത്തക്കാരനായി റിന്റോയെയും തെരഞ്ഞെടുത്തു. മികച്ച കളിക്കാരനുള്ള പുരസ്കാരവും വിനുവിനാണ്.
കോന്നി എം.എൽ.എ അഡ്വ. കെ.യു. ജനീഷ് കുമാർ, ആറന്മുള എം.എൽ.എ അഡ്വ. അബിൻ വർക്കി, ബഹ്റൈൻ സെന്റ് പീറ്റേഴ്‌സ് ഇടവക വികാരി സ്ലീബാ പോൾ കോറെപ്പിസ്‌കോപ്പ വട്ടവേലിൽ, ഇടവക സെക്രട്ടറി ബെന്നി പി. മാത്യു, ഒ.ഐ.സി.സി ദേശീയ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, പ്രതിഭ രക്ഷാധികാരി ബിനു മണ്ണിൽ, ബോബി പാറയിൽ, ബിനു കുന്നന്താനം, മനു മാത്യു എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
Content Highlights: BKNBF Bahrain defeated KKNBF Kuwait to win the Gulf Cup traditional ball game tournament held at Al Ahli Club floodlight ground in Bahrain, with individual awards presented to outstanding players.
Published: 07 Nov 2026, 11:31 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented