To advertise here,

മനാമ: ബഹ്‌റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ചിൽഡ്രൻസ് വിങിന്റെ 2026–27 പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനവും സാംസ്‌കാരിക സന്ധ്യയും വിജയകരമായി സംഘടിപ്പിച്ചു. വൈവിധ്യമാർന്ന കലാപരിപാടികളും ചടങ്ങിന്റെ ഭാഗമായി നടന്നു.
ദൈവദശക പ്രാർഥനയോടെ പരിപാടികൾക്ക് തുടക്കമായി. ചിൽഡ്രൻസ് വിങ് കൺവീനർമാരായ അമൃത അമ്പിളി സ്വാഗതപ്രസംഗവും അക്ഷയ് പ്രസാദ് ആമുഖപ്രസംഗവും നടത്തി.

ചടങ്ങിലെ മുഖ്യാതിഥിയും ബി.എഫ്.സി. മാർക്കറ്റിംഗ് വിഭാഗം തലവനുമായ അനൂപ് പ്രസന്നകുമാർ നിലവിളക്ക് കൊളുത്തി ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ചെയർമാൻ സുനീഷ് സുശീലൻ, ജനറൽ സെക്രട്ടറി പ്രകാശ് കെ.പി., വൈസ് ചെയർമാൻ അനിയൻ നാണു എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി.

ശ്രേയ ശ്രീകാന്ത് മുഖ്യ അവതാരകയായി പരിപാടികൾ നിയന്ത്രിച്ചു. ഗൗരി നവീൻ നന്ദി രേഖപ്പെടുത്തി.