മനാമ: മുഹറഖ് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രമുഖ മലയാളി കൂട്ടായ്മയായ മുഹറഖ് മലയാളി സമാജത്തിന്റെ 2026–28 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. അബ്ദുൽ മൻഷീർ പ്രസിഡന്റായും ശിവശങ്കർ ജനറൽ സെക്രട്ടറിയായും തങ്കച്ചൻ ചാക്കോ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.
എബ്രഹാം ജോൺ മുഖ്യ രക്ഷാധികാരിയായും കൃഷ്ണകുമാർ, അനസ് റഹീം എന്നിവർ രക്ഷാധികാരികളായും തെരഞ്ഞെടുക്കപ്പെട്ടു. അൻവർ നിലമ്പൂരാണ് ഉപദേശക സമിതി ചെയർമാൻ.
പ്രമീജ് കുമാർ, ഗോകുൽ കൃഷ്ണൻ എന്നിവർ വൈസ് പ്രസിഡന്റുമാരും പ്രമോദ് കുമാർ, മൊയ്തീൻ എന്നിവർ ജോയിന്റ് സെക്രട്ടറിമാരുമാണ്. ശ്രീകുമാർ താമരക്കുളം അസിസ്റ്റന്റ് ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടു.
വകുപ്പ് സെക്രട്ടറിമാരായി ബാഹിറ അനസ് (എന്റർടൈൻമെന്റ് ആൻഡ് മീഡിയ), അരുൺ ദേവ് (ജീവകാരുണ്യ വിഭാഗം), സുനിൽ കുമാർ വില്യാപ്പള്ളി (മെമ്പർഷിപ്പ്), സുജിത് ഗോപിനാഥ് (കായിക വിഭാഗം) എന്നിവരെയും തെരഞ്ഞെടുത്തു. ലത്തീഫ് കെ., അനസ് റഹീം, സുനിൽ കുമാർ, ശിവശങ്കർ എന്നിവർ തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.
കഴിഞ്ഞ എട്ട് വർഷമായി മുഹറഖ് കേന്ദ്രമായി പ്രവർത്തിക്കുന്ന സമാജം നിരവധി ജീവകാരുണ്യ, കലാ-സാംസ്കാരിക, കായിക പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. അംഗങ്ങളുടെ ആരോഗ്യസംരക്ഷണത്തിന് മുൻഗണന നൽകി പ്രതിമാസ സൗജന്യ ആരോഗ്യപരിശോധനാ സൗകര്യവും സംഘടന ഒരുക്കിവരുന്നു.
വനിതാ വേദി, മഞ്ചാടി ബാലവേദി, സർഗവേദി, ഹെൽപ് ഡെസ്ക് എന്നിവ സമാജത്തിന്റെ ഉപഘടകങ്ങളാണ്. കേരള സർക്കാരിന്റെ മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിന് കീഴിലുള്ള മലയാളം പാഠശാലയും സംഘടന നടത്തിവരുന്നു.
സമാജത്തിൽ പുതിയതായി അംഗത്വമെടുക്കാൻ താൽപര്യമുള്ളവർ 38487192, 33874100 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Content Highlights: Muharraq Malayali Samajam Elects New Committee for 2026–28
Published: 02 Nov 2026, 12:41 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented