മനാമ: ബഹ്റൈൻ മാർത്തോമ്മാ ഇടവകയുടെ 63-ാമത് ഇടവകദിനാഘോഷവും 39 കുട്ടികളുടെ ആദ്യകുർബാന ശുശ്രൂഷയും സനദിലെ മാർത്തോമ്മാ കോംപ്ലക്സിൽ പ്രൗഢഗംഭീരമായി നടന്നു.
രാവിലെ നടന്ന വിശുദ്ധ കുർബാനയ്ക്ക് കോട്ടയം-കൊച്ചി ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ തിമോഥെയോസ് എപ്പിസ്കോപ്പ മുഖ്യകാർമികത്വം വഹിച്ചു. ഇടവക വികാരി റവ. ബിജു ജോണും സഹവികാരി റവ. സാമുവേൽ വർഗീസും സഹകാർമികരായി. വിശുദ്ധ കുർബാനയോടനുബന്ധിച്ച് 39 കുട്ടികൾ ആദ്യകുർബാന സ്വീകരിച്ചു.
വിശുദ്ധ കുർബാനയ്ക്കും ആദ്യകുർബാന ശുശ്രൂഷയ്ക്കും ശേഷം നടന്ന പൊതുസമ്മേളനത്തിൽ ഇടവക വികാരി റവ. ബിജു ജോൺ അധ്യക്ഷത വഹിച്ചു. കോട്ടയം-കൊച്ചി ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ തിമോഥെയോസ് എപ്പിസ്കോപ്പ മുഖ്യാതിഥിയായിരുന്നു.
ബഹ്റൈനിലെ അമേരിക്കൻ അംബാസഡർ സ്റ്റിഫാനി ഹാലെറ്റ് വിശിഷ്ടാതിഥിയായും അമേരിക്കൻ എംബസിയിലെ ആദം സ്റ്റെം, ആറന്മുള എം.എൽ.എ അഡ്വ. അബിൻ വർക്കി കോടിയാട്ട്, കോന്നി എം.എൽ.എ ജിനേഷ് കുമാർ എന്നിവർ പ്രത്യേകാതിഥികളായും പങ്കെടുത്തു. സെന്റ് പോൾസ് മാർത്തോമ്മാ ഇടവക വികാരി റവ. അനീഷ് സാമുവേൽ ജോണും ചടങ്ങിൽ അതിഥിയായി പങ്കെടുത്തു.
ഇടവക വൈസ് പ്രസിഡന്റ് സുനിൽ ജോൺ, ഫിനാൻസ് ട്രസ്റ്റി മാത്യൂസ് ഫിലിപ്പ്, ആത്മായ ശുശ്രൂഷകരായ ജോർജ് കോശി, അജി തോമസ്, മറ്റ് ഇടവക ഭാരവാഹികൾ, കൈസ്ഥാനസമിതി അംഗങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഇടവക അക്കൗണ്ട് ട്രസ്റ്റി ഷെറി മാത്യൂസ് സ്വാഗതം ആശംസിച്ചു. ഇടവക സെക്രട്ടറി ഫിലിപ്പ് പി. വർഗീസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഇടവകദിനാഘോഷ കമ്മിറ്റി കൺവീനർ അനു തോമസ് ജോൺ നന്ദി പ്രകാശിപ്പിച്ചു. ഇടവകാംഗങ്ങളുടെയും കുടുംബങ്ങളുടെയും സജീവ പങ്കാളിത്തത്തോടെ ആഘോഷം സമാപിച്ചു.
Content Highlights: Bahrain Mar Thoma Parish celebrated its 63rd Parish Day at the Mar Thoma Complex in Sanad, where 39 children received their First Holy Communion.
Published: 08 Nov 2026, 12:50 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented