മനാമ: ബഹ്‌റൈൻ കേരളീയ സമാജം വനിതാവേദിയുടെ ആഭിമുഖ്യത്തിൽ 'ബേക്ക് & ബ്ലൂം' എന്ന പേരിൽ കേക്ക് നിർമാണ ക്ലാസ് സംഘടിപ്പിച്ചു. കേരളീയ സമാജത്തിൽ നടന്ന പരിപാടിയിൽ സൂര്യ രാജേഷ് കേക്ക് ബേക്കിങ് ക്ലാസുകൾക്ക് നേതൃത്വം നൽകി. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ പങ്കെടുത്ത ക്ലാസിൽ, കേക്ക് നിർമാണത്തിലെ വിവിധ നൂതന സാങ്കേതികവിദ്യകളും എളുപ്പവഴികളും പരിചയപ്പെടുത്തി.
ചടങ്ങിൽ ബഹ്‌റൈൻ സാമൂഹിക വികസന മന്ത്രാലയത്തിന്റെ മികച്ച തെറാപ്പിസ്റ്റിനുള്ള പുരസ്കാരം നേടിയ ബിഹേവിയർ തെറാപ്പിസ്റ്റും അധ്യാപികയുമായ നിഷ ദിലീഷിനെ സമാജം വനിതാവേദി ആദരിച്ചു. സമാജം വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ, വനിതാവേദി പ്രസിഡന്റ് മോഹിനി തോമസ്, സെക്രട്ടറി നിമ്മി റോഷൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഉമ ഉദയൻ, സൈറ പ്രമോദ് എന്നിവർ ഏകോപനം നിർവഹിച്ചു.
Published: 30 Nov 2026, 01:53 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented