മനാമ: ബ്ലഡ് ഡോണേഴ്‌സ് കേരളയും (ബിഡികെ) സെന്റ് പോൾസ് മാർത്തോമ്മാ യുവജന സഖ്യവും സംയുക്തമായി കിങ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 70-ലധികം പേർ ക്യാമ്പിൽ രക്തം നൽകി. യുവജന സഖ്യം പ്രസിഡന്റ് റവ. അനീഷ് സാമുവൽ ജോൺ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബിഡികെ ബഹ്‌റൈൻ ചെയർമാൻ കെ.ടി. സലീമിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിന് ട്രഷറർ ജിബിൻ ജോയ് സ്വാഗതവും വൈസ് പ്രസിഡന്റ് സുരേഷ് പുത്തൻവിളയിൽ നന്ദിയും രേഖപ്പെടുത്തി.
യുവജന സഖ്യം സെക്രട്ടറി ബിവിൻ വർഗീസ്, കൺവീനർ അനീഷ് ഉമ്മൻ, വിനോദ് നാരായണൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ബിഡികെ ബഹ്‌റൈൻ ജനറൽ സെക്രട്ടറി രേഷ്മ ഗിരീഷ്, വൈസ് പ്രസിഡന്റ് സലീന റാഫി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഗിരീഷ് കെ.വി., ബിജു വി.എസ്., ഗിരീഷ് പിള്ള, അബ്ദുൽ നാഫി, അസീസ് പള്ളം, സെന്തിൽ, സാബു അഗസ്റ്റിൻ, മൊയ്തു തിരുവള്ളൂർ, പ്രെജി, ഫാത്തിമ സെഹ്‌ല, രമ്യ ഗിരീഷ് എന്നിവർ നേതൃത്വം നൽകി.
Published: 29 Nov 2026, 10:43 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented