മനാമ: വോയ്‌സ് ഓഫ് ആലപ്പി ഗുദേബിയ ഏരിയ 2027-2028 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. ഏരിയയുടെ വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭരണസമിതി നിലവിൽ വന്നത്. പുതിയ ഭാരവാഹികളായി ശ്രീരാജ് രാജു പ്രസിഡന്റായും, ബിജുമോൻ ശിവരാമ പണിക്കർ ജനറൽ സെക്രട്ടറിയായും, രമേഷ് രാമകൃഷ്ണൻ ട്രഷററായും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മറ്റ് ഭാരവാഹികൾ: വൈസ് പ്രസിഡന്റ്-സന്തോഷ് താമരപ്പള്ളിൽ, ജോയിന്റ് സെക്രട്ടറി-മനോജ് ഗോപിനാഥൻ, സെൻട്രൽ കമ്മിറ്റി പ്രതിനിധി-സുമേഷ് കുമാർ. എക്‌സിക്യൂട്ടീവ് അംഗങ്ങൾ: ഹരിദാസ് മാവേലിക്കര, സന്തോഷ് കുഞ്ഞമ്മ, രാജേഷ് രാമചന്ദ്രൻ, മുരുകൻ ആചാരി, ജോസഫ് ജോൺ.

To advertise here,

ഗുദേബിയ ഏരിയ പ്രസിഡന്റ് ശ്രീരാജ് രാജു അധ്യക്ഷത വഹിച്ച പൊതുയോഗം വോയ്‌സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ബിജുമോൻ ശിവരാമ പണിക്കർ സ്വാഗതവും, ട്രഷറർ രമേഷ് രാമകൃഷ്ണൻ നന്ദിയും പ്രകാശിപ്പിച്ചു. ഏരിയ സെക്രട്ടറി പ്രവർത്തന റിപ്പോർട്ടും, ട്രഷറർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. കഴിഞ്ഞ രണ്ട് വർഷക്കാലമായി ഏരിയയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ മുഴുവൻ ഗുദേബിയ ഏരിയ അംഗങ്ങൾക്കും പ്രസിഡന്റ് ശ്രീരാജ് രാജു നന്ദി രേഖപ്പെടുത്തി. യോഗത്തിൽ വോയ്‌സ് ഓഫ് ആലപ്പി ജോയിന്റ് സെക്രട്ടറി ഗിരീഷ് കുമാർ ജി., മെമ്പർഷിപ്പ് സെക്രട്ടറി സന്തോഷ് ബാബു എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. തിരഞ്ഞെടുപ്പ് നടപടികൾ റിട്ടേണിങ് ഓഫീസർമാരായ ധനേഷ് മുരളി, സന്തോഷ് ബാബു, ഗിരീഷ് കുമാർ ജി. എന്നിവർ നിയന്ത്രിച്ചു.