മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി ഫോക്ക് ഡാന്‍സ് മത്സരങ്ങള്‍ സംഘടിപ്പിച്ചു. ഒന്നര മാസത്തോളം നീണ്ടുനില്‍ക്കുന്ന ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന നിരവധി മത്സരങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഫോക്ക് ഡാന്‍സില്‍ ടീം ബാറ്റില്‍ ഗേള്‍സ്, ടീം ബഹറിന്‍ ഒഡിയ സമാജ്, ടീം നാഗ എന്നിവര്‍ സമ്മാനാര്‍ഹരായി. ബഹ്‌റൈന്‍ കേരള സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, ശ്രാവണം ജനറല്‍ കണ്‍വീനര്‍ വര്‍ഗീസ് ജോര്‍ജ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു.

To advertise here,

ഫോക്ക് ഡാന്‍സ് മത്സരങ്ങളുടെ കണ്‍വീനര്‍മാരായ ജോയ് പോളി, ജഗദീഷ് ശങ്കര്‍, ശ്രീനാ ശശി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഉത്സവാന്തരീക്ഷത്തില്‍ നടന്ന മത്സരങ്ങളില്‍ ഡ്രം മ്യൂസിക്കിന്റെ അവതരണവും നടന്നു. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ വര്‍ണ വൈവിധ്യങ്ങള്‍ അടയാളപ്പെടുത്തിയ ഫോക് ഡാന്‍സ് മത്സരത്തില്‍ പങ്കെടുത്ത വിവിധ ടീമുകള്‍, മത്സരം കാണാന്‍ എത്തിയ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കാണികള്‍ തുടങ്ങിയവര്‍ക്ക് സംഘാടകര്‍ നന്ദി രേഖപ്പെടുത്തി.