മനാമ: ബഹ്റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണാഘോഷവും കുടുംബ സംഗമവും സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റൊറന്റിൽ ആഘോഷിച്ചു. കോവളം എം.എൽ.എ. എം. വിൻസന്റ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

To advertise here,

ബഹ്റൈൻ പ്രതിഭ മുഖ്യ രക്ഷാധികാരി ബിനു മണ്ണിൽ, ഒ.ഐ.സി.സി. ദേശീയ ജനറൽ സെക്രട്ടറി ബോബി പാറയിൽ എന്നിവർ മുഖ്യ അതിഥികളായി ആഘോഷപരിപാടികളിൽ പങ്ക് ചേർന്നു. ഒക്ടോബർ രണ്ടിന് ആരംഭിക്കുന്ന ആറാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി ടൂർണമെന്റിന്റെ ലോഗോ പ്രകാശനവും, ഫെഡറേഷൻ കപ്പ് ട്രോഫിയുടെയും, ജേഴ്സിയുടെയും അനാച്ഛാദനവും ബിനു മണ്ണിലും, ബോബി പാറയിലും ചേർന്ന് നിർവ്വഹിച്ചു.

ബഹ്റൈൻ പ്രവാസ ജീവിതം താത്കാലികമായി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സജോ മാത്യുവിന് ബി. കെ. എൻ. ബി. എഫ്. മെമെന്റോ നൽകി ആദരിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ സന്തോഷ് പുതുപ്പള്ളി, പ്രസിഡന്റ് റിന്റോമോൻ തോമസ്, സെക്രട്ടറി നിഖിൽ തോമസ്, രക്ഷാധികാരി സാജൻ തോമസ്, ട്രഷറർ ബോബി പറമ്പുഴ, ജോയിന്റ് സെക്രട്ടറി സൈജു കിഴക്കേടത്ത്, പബ്ലിസിറ്റി കൺവീനർ റോബി കാലായിൽ, എക്സിക്കൂട്ടീവ് ഭാരവാഹികൾ ആയ റോബിൻ എബ്രഹാം, ശ്രീരാജ് സി. പി, സ്മിന് ഫിലിപ്പ്, ബിജു കൂരോപ്പട, ജോൺസൺ എബ്രഹാം തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.