മസ്കറ്റ്: ഒമാനിൽ ജോലിക്കിടെ ജീവനക്കാർക്ക് നേരെ പണം എറിയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഒമാൻ പോലീസ് നിയമനടപടി ആരംഭിച്ചു. പ്രവാസി ജീവനക്കാരന് നേരെ പണം എറിയുന്ന ആദ്യ വീഡിയോയും വനിതാ ജീവനക്കാരിക്ക് നേരെ പണം എറിയുന്ന രണ്ടാമത്തെ വീഡിയോയുമാണ് അധികൃതർ പരിശോധിക്കുന്നത്. എന്നാൽ, വനിതാ ജീവനക്കാരി ഉൾപ്പെട്ട രണ്ടാമത്തെ ദൃശ്യം ബോധവത്കരണത്തിനായി തയ്യാറാക്കിയ ഒരു രംഗം മാത്രമാണെന്ന് കൂടെയുണ്ടായിരുന്നവർ പോലീസിനെ അറിയിച്ചു.

To advertise here,

ഇത്തരം പ്രവൃത്തികൾ നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയ പോലീസ്, സംഭവവുമായി ബന്ധപ്പെട്ട എല്ലാവർക്കുമെതിരെയുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിലെ മര്യാദകൾ ലംഘിക്കുന്ന ഇത്തരം സാമൂഹ്യമാധ്യമ പോസ്റ്റുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.