മനാമ: മാതാ അമൃതാനന്ദമയീ ദേവിയുടെ 73-ാം ജന്മദിനത്തോടനുബന്ധിച്ച്, വിശ്വസേവാ ദിനം സ്നേഹത്തിന്റെയും നിസ്വാർത്ഥ സേവനത്തിന്റെയും ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി മാതാ അമൃതാനന്ദമയീ സേവാ സമിതി ബഹ്റൈൻ (മാസ്സ് ബഹ്റൈൻ), അസ്കറിലെ തൊഴിലാളി ക്യാമ്പിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സമ്പൂജ്യ സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ അനുഗ്രഹവും മാർഗനിർദേശവും കൊണ്ട് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ ആരോഗ്യപ്രവർത്തകരും പങ്കുചേർന്ന് തൊഴിലാളികൾക്ക് സൗജന്യ മെഡിക്കൽ പരിശോധനയും ആരോഗ്യപരിചരണവും നൽകി. ക്യാമ്പിന്റെ ഭാഗമായി തൊഴിലാളികൾക്ക് ഭക്ഷണപ്പൊതികളും വിതരണം ചെയ്തു.
ബഹ്റൈന്റെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിയിൽ വിലപ്പെട്ട സംഭാവനകൾ നൽകുന്ന തൊഴിലാളികളോടുള്ള സ്നേഹത്തിന്റെയും ആദരവിന്റെയും നന്ദിയുടെയും പ്രതീകമായാണ് ഭക്ഷണവിതരണം നടത്തിയത്.
റോഡുകൾ, പരിസരങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവയുടെ ശുചിത്വവും പരിപാലനവും ഉൾപ്പെടെയുള്ള അവശ്യ സേവനങ്ങളിൽ നിരവധി തൊഴിലാളികൾ ദിവസവും നിസ്വാർത്ഥമായി പ്രവർത്തിക്കുന്നു. പലപ്പോഴും സമൂഹത്തിന്റെ ശ്രദ്ധയിൽപ്പെടാതെ നടത്തുന്ന അവരുടെ കഠിനാധ്വാനത്തെ ആദരിക്കാനും അവരിലേക്ക് സ്നേഹവും കരുതലും എത്തിക്കാനും ഈ സേവനത്തിലൂടെ സാധിച്ചു.
കഴിഞ്ഞ നിരവധി വർഷങ്ങളായി ബഹ്റൈനിലെ പ്രവാസി സമൂഹത്തിനായി വിവിധ തരത്തിലുള്ള മാനവിക സേവന പ്രവർത്തനങ്ങൾ മാസ്സ് ബഹ്റൈൻ നടത്തി വരുന്നു. സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, ഡ്രൈ റേഷൻ/ഭക്ഷ്യക്കിറ്റ് വിതരണം, രക്തദാന ക്യാമ്പുകൾ, ആരോഗ്യ-സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ എന്നിവ ഇതിന്റെ ഭാഗമായി തുടർച്ചയായി സംഘടിപ്പിച്ചുവരുന്നു.
Content Highlights: Organized in celebration of Mata Amritanandamayi's 73rd birthday as Viswa Seva Dina., Conducted a free medical camp at the Askar labor camp by MAAS Bahrain., Provided health check-ups and food packets to hardworking laborers in Bahrain., Continuous humanitarian services including blood donation and medical camps by MAAS Bahrain.
Published: 27 Sept 2026, 01:56 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented