മനാമ: ബഹ്റൈനിലെ എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ഫെഡ് ബഹ്റൈൻ ഈ വർഷത്തെ ഒാണാഘോഷം ഒക്ടോബർ 23ന് വിപുലമായ പരിപാടികളോടെ ബിഎംസി ഹാളിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു. പ്രസിഡന്റ് സ്റ്റീവൻസന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

To advertise here,

ബ്ലെസ്സൻ ജോയിയുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഒരു മിനിറ്റ് മൗനം ആചരിക്കുകയും ചെയ്തു. തുടർന്ന് സെക്രട്ടറി സുനിൽ ബാബു സ്വാഗതം ആശംസിച്ചു. ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ഒാണാഘോഷ പരിപാടികളുടെ നടത്തിപ്പിനെക്കുറിച്ച് വിശദീകരിച്ചു. ഒാണാഘോഷത്തിന്റെ ജനറൽ കൺവീനറായി സിൻസൻ ചാക്കോ പുലിക്കോട്ടിലിനെ തിരഞ്ഞെടുത്തു.