മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്.) ബഹ്റൈൻ സംഘടിപ്പിക്കുന്ന വിദ്യാർത്ഥികളുടെ പ്രമുഖ കലാമത്സരമായ 'ഫാബർ-കാസ്റ്റൽ സ്പെക്ട്ര'യുടെ 18-ാമത് പതിപ്പിന് ഒരുക്കങ്ങൾ ആരംഭിച്ചു. 2026 നവംബർ 13 വെള്ളിയാഴ്ച ഈസ ടൗണിലെ ഇന്ത്യൻ സ്കൂൾ ക്യാമ്പസിലാണ് മത്സരം നടക്കുക. ഇതിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഒക്ടോബർ ആദ്യവാരം ആരംഭിച്ച് നവംബർ 5 വരെ തുടരുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

To advertise here,

വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി 2009 മുതൽ തുടർച്ചയായി സംഘടിപ്പിച്ചു വരുന്ന ഈ മത്സരത്തിൽ ബഹ്റൈനിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികൾ അണിനിരക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴിയാണ് വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക. മുതിർന്നവർക്ക് ഓൺലൈൻ രജിസ്ട്രേഷൻ വഴി മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരമുണ്ടാകും.

ഐസിആർഎഫ് ചെയർമാൻ അഡ്വ. വി കെ തോമസ്, ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ, വൈസ് ചെയർമാൻ പങ്കജ് നല്ലൂർ, ട്രഷറർ ഉദയ് ഷാൻഭാഗ്, ഉപദേശകർ ഡോ ബാബു രാമചന്ദ്രൻ, അരുൾദാസ് തോമസ്, സ്പെക്ട്ര ജോയിന്റ് കൺവീനർമാർ ശ്രീധർ എസ്, സുനിൽ കുമാർ, ജോയിന്റ് സെക്രട്ടറി സുരേഷ് ബാബു തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.