മനാമ: ഇന്ത്യൻ സ്കൂൾ ഭരണഘടന കാറ്റിൽപ്പറത്തി രക്ഷിതാക്കളെ നോക്കുകുത്തികളാക്കി ഇന്ത്യൻ സ്‌കൂളിനെ തകർക്കാൻ ശ്രമിക്കരുതെന്ന് ഭരണസമിതിക്ക് മുന്നറിയിപ്പുമായി യൂണൈറ്റഡ് പേരന്റ്‌സ് പാനൽ (യു.പി.പി.). അടിയന്തരമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് യു.പി.പി. നേതാക്കൾ മാനേജ്‌മെന്റിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.
പ്രത്യേക ജനറൽ ബോഡി വിളിച്ചുചേർത്തിരിക്കുന്നത് സ്കൂൾ നിയമാവലിക്ക് വിരുദ്ധമായാണ്. പത്ത് ദിവസം മുൻപ് നോട്ടീസ് നൽകേണ്ടതിനു പകരം ഏഴ് ദിവസത്തെ ഇടവേള മാത്രമാണ് നൽകിയത്. 8000-ൽ അധികം രക്ഷിതാക്കളും 11,000-ലധികം കുട്ടികളും ഉള്ള ഒരു വലിയ സ്ഥാപനത്തിനു സിആർ (ലൈസൻസ്) നിർബന്ധമാണെങ്കിൽ അതാരുടെ പേരിൽ എങ്ങിനെ എടുക്കണം എന്നത് വിശദമായി രക്ഷിതാക്കളുമായി ചർച്ച ചെയ്യപ്പെടേണ്ട കാര്യമാണ്. വലിയ തോതിൽ ആസ്തിയുള്ള ഒരു സ്ഥാപനം അടുത്ത മാസം സ്ഥാനം ഒഴിയാനുള്ള ഒരു കമ്മിറ്റിക്ക് തോന്നുന്ന രീതിയിൽ ഏതെങ്കിലും വ്യക്തികളുടെ പേരിൽ ലൈസൻസ് എടുക്കുവാൻ തുനിയുന്നത് അനുവദനീയമല്ലെന്ന് യു.പി.പി. വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യൻ സ്കൂൾ ചെന്നൈ ഐ.ഐ.ടിയുമായുള്ള ഒൻപത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിലേക്കുള്ള കുട്ടികളുടെ ഓൺലൈൻ കണക്ടീവ് പ്രോഗ്രാമിലേക്കുള്ള കരാറിൽ ഒപ്പുവെക്കാൻ യു.പി.പി മുൻ കൈയെടുത്ത കാര്യം കൂടി യു.പി.പി നേതാക്കൾ പത്രസമ്മേളനത്തിൽ പങ്കുവെച്ചു. വാർത്താസമ്മേളനത്തിൽ യുപിപി ചെയർമാൻ ഡോക്ടർ സുരേഷ് സുബ്രമണ്യം, എഫ്.എം.ഫൈസൽ, ചന്ദ്രബോസ്, ജവാദ് പാഷ, ഷിബിൻ തോമസ്, ഖിലർ വലിയകത്ത് എന്നിവർ പങ്കെടുത്തു.
Content Highlights: UPP criticized the Indian School management for violating the school constitution., Objected to the short notice period for the special general body meeting., Raised concerns over obtaining the CR (license) under individual names without consulting parents., Highlighted UPP's initiative in the online connective program contract with IIT Chennai.
Published: 25 Sept 2026, 01:31 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented