മനാമ: ബഹ്‌റൈനിലെ എപ്പിസ്‌കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിലിന്റെ (കെ.സി.ഇ.സി.) പുതിയ വൈസ് പ്രസിഡന്റുമാരായി സ്ഥാനമേറ്റ റവ. രാജൻ പി. (വികാരി സി. എസ്. ഐ. സൗത്ത് കേരള ഡയോസിസ്), റവ. ഫാദർ റിജോ ചാക്കോ (സഹ വികാരി സെന്റ് മേരിസ് ഇന്ത്യൻ ഓർത്തഡോക്‌സ് കത്തീഡ്രൽ) എന്നിവർക്ക് സ്വീകരണം നൽകി. കെ.സി.ഇ.സി. പ്രസിഡന്റ് റവ. സ്ലീബാ പോൾ കോർ എപ്പിസ്‌കോപ്പയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിന് ജനറൽ സെക്രട്ടറി റിച്ചി കളത്തൂരേത്ത് സ്വാഗതവും ട്രഷറർ ഏബ്രഹാം തോമസ് നന്ദിയും രേഖപ്പെടുത്തി. സെന്റ് മേരിസ് ഇന്ത്യൻ ഓർത്തഡോക്‌സ് ദേവാലയത്തിൽ നടന്ന സ്വീകരണ യോഗത്തിന് മറ്റ് വൈസ് പ്രസിഡന്റുമാരായ റവ. ഫാദർ തോമസുകുട്ടി പി. എൻ., റവ. അനീഷ് സാമുവേൽ ജോൺ, റവ. ഫാദർ ജേക്കബ് കല്ലുവിള, റവ. മാത്യൂസ് ഡേവിഡ്, ജെയിംസ് ജോൺ എന്നിവർ ആശംസകൾ അർപ്പിച്ചു.

To advertise here,