മനാമ:ബഹ്റൈൻ മാർത്തോമ്മാ ഇടവകയുടെ കൺവെൻഷനിൽ പങ്കെടുക്കാൻ ബഹ്റൈനിൽ എത്തിയ റെവ. രഞ്ജി വർഗീസ് മല്ലപ്പള്ളിക്ക് ശനിയാഴ്ച വൈകീട്ട് ഏഴിന് കെസിഎയിൽ സ്വീകരണം നൽകുമെന്ന് കാൻസർ കെയർ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. ഗ്രൂപ്പിന്റെ സ്ഥാപക രക്ഷാധികാരിയാണ് രഞ്ജി. കാൻസർ കെയർ ഗ്രൂപ്പ് ഓക്ടോബർ മാസത്തിൽ സംഘടിപ്പിക്കുന്ന ബ്രെസ്റ്റ് കാൻസർ ബോധവത്ക്കരണ പരിപാടികളുടെ പ്രഖ്യാപനവും, കീമോ തെറാപ്പി ചികിത്സയുടെ ഭാഗമായി മുടി കൊഴിയുന്ന രോഗികൾക്ക് വിഗ് നിർമിക്കുവാൻ ഈ അടുത്ത ദിവസങ്ങളിൽ മുടി ദാനം നൽകിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും അന്നേ ദിവസം നടക്കും.

To advertise here,

കാൻസർ കെയർ ഗ്രൂപ്പ് അംഗങ്ങൾ, സാമൂഹിക സാംസ്‌കാരിക സംഘടനാ പ്രവർത്തകർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. കൂടാതെ കാൻസർ കെയർ ഗ്രൂപ്പുമായി ചേർന്ന് പ്രവർത്തിക്കുവാൻ താല്പര്യമുള്ള ഏവരെയും പ്രസ്തുത പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.