മനാമ : ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ ആറിന് ഇൻഡ്യൻ ക്ലബിൽ നടക്കുന്ന 'സ്‌നേഹപൂർവ്വം പത്തനംതിട്ട' പ്രവാസി സംഗമത്തിന്റെ പോസ്റ്റർ പ്രകാശനം വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി അഡ്വ: ബിന്ദു കൃഷ്ണ നിർവ്വഹിച്ചു. പത്തനംതിട്ടയുടെ മണ്ണും മനസ്സും എപ്പോഴും മതസൗഹാർദ്ദത്തിന്റെയും, സഹവർത്തിത്വത്തിന്റെയും ഉജ്ജല മാതൃകയാണ്. പ്രകൃതി രമണീയത കൊണ്ടും സാംസ്‌കാരിക പൈതൃകം കൊണ്ടും വേറിട്ടു നിർക്കുന്ന പത്തനംതിട്ട, വിദേശ രാജ്യങ്ങളിൽ തൊഴിലെടുക്കുന്ന പതിനായിരക്കണക്കിന് പ്രവാസികളുടെ കഠിനാധ്വാനത്തിലൂടെയാണ് പുരോഗതിയുടെ പാതയിൽ മുന്നേറിയത്. നവംബർ -6ന് നടക്കുന്ന പ്രവാസി സംഗമത്തിന് എല്ലാവിധ ആശംസകളും നേർന്നു.
ജില്ലാ പ്രസിഡന്റ് അലക്‌സ് മഠത്തിലിന്റെയും ജനറൽ കൺവീനർ ജോൺസൺ ടി.തോമസ്സിന്റെയും നേതൃത്വത്തിൽ നടന്ന പോസ്റ്റർ പ്രകാശനത്തിൽ ഒ ഐ സി സി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ഗഫൂർ ഉണ്ണിക്കുളം, ഗ്ലോബൽ കമ്മിറ്റിയംഗം ബിനു കുന്നന്താനം, വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ, നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ സയ്യിദ് എം.എസ്, മനുമാത്യു, ജീസൺ ജോർജ്, ഷെമിം കെ സി, ജേക്കബ് തേക്ക്‌തോട്, ജില്ലാ സെക്രട്ടറി ശോഭ സജി, എ പി മാത്യു, കോശി ഐപ്പ്, സിജി തോമസ്സ്, ബിബിൻ മാടത്തേത്ത്, ബ്രൈറ്റ് രാജൻ, ബിനു മാമൻ, എബിൻ ജോൺ, സിജു ചെറിയാൻ, നിഷാ ശാമൂവേൽ, അനിയൻകുഞ്ഞ്, റെജി ചെറിയാൻ , നിഥിൻ റാന്നി, സതീഷ് ജോർജ്, എബി എന്നിവർ നേതൃത്വം നൽകി.
Content Highlights: Minister Adv. Bindu Krishna launched the 'Snehapoorvam Pathanamthitta' poster., The Pravasi Sangamam is organized by the OOICC Pathanamthitta District Committee., The event is scheduled to take place on November 6 at the Indian Club in Manama., The event highlights the contributions of Pathanamthitta expatriates to their home district.
Published: 01 Oct 2026, 12:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented