അറ്റം കാണാത്ത പുൽമേടുകൾ... ദൂരെ ഒറ്റപ്പെട്ടുനിൽക്കുന്ന മരങ്ങൾ... ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന വന്യജീവികൾ... ഓരോ നിമിഷവും ക്യാമറക്കണ്ണുകളിലൂടെ പകർത്താൻ തോന്നുന്ന കാഴ്ചകൾ. ആഫ്രിക്കയിലെ മസായി മാരയിലേക്കുള്ള യാത്ര വെറുമൊരു കാഴ്ചയാത്രയല്ല, പ്രകൃതിയുടെ വിസ്മയലോകത്തേക്കുള്ള പ്രവേശനം കൂടിയാണ്. നക്രു ദേശീയോദ്യാനത്തിൽനിന്ന് മസായി മാരയിലെത്തുന്ന ജി. ജ്യോതിലാലിന്റെ യാത്ര തുടങ്ങുന്നത് മരങ്ങൾ തണൽ വിരിച്ചുനിൽക്കുന്ന ക്യാമ്പിലേക്കാണ്. ടെന്റുകളിലെ താമസം, സമീപത്തെ ചെറിയ എയർസ്ട്രിപ്പ്, വനത്തിനുള്ളിലേക്കുള്ള സഫാരി യാത്രകൾ—എല്ലാം പുതിയ അനുഭവങ്ങൾ. രാവിലെയും വൈകിട്ടുമുള്ള സഫാരിക്കിടെ സാവന്ന പുൽമേടുകളിൽ പലതരം ജീവികളെ കാണാം. ചെറിയ മുയലിന്റെ ചെവിയിലെ ഞരമ്പുകൾവരെ സൂം ക്യാമറയിൽ തെളിയുന്ന കാഴ്ച മുതൽ കൂട്ടമായി വെള്ളത്തിൽ കളിക്കുന്ന നീർക്കുതിരകൾവരെ ആ യാത്രയുടെ ഭാഗമാകുന്നു.
പ്രകൃതിയുടെ സ്വന്തം താളത്തിൽ ജീവിക്കുന്ന വന്യജീവികളെ അടുത്തറിയാൻ ജി. ജ്യോതിലാലിനൊപ്പം മസായി മാരയിലേക്ക് ഒരു യാത്ര. നിർമ്മാണം : ആർ ജെ അച്ചൂ, ശബ്ദമിശ്രണം: പ്രണവ് പി എസ്
Content Highlights: Arriving at Masai Mara and experiencing the Mara Intrepids camp, Exciting morning and evening game drives across the savannah grasslands, Spotting diverse wildlife including warthogs, African hares, hyenas, and ostriches, Witnessing hippos at the Mara River and observing lions and leopards in their natural habitat
Published: 14 Oct 2026, 09:04 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented