ഒരു മുന്നറിയിപ്പ് കേൾക്കാതിരുന്നാൽ എന്ത് സംഭവിക്കും? അതും സ്വന്തം കഴിവിൽ അമിതമായ ആത്മവിശ്വാസമുള്ള ഒരാൾക്കാണെങ്കിൽ? കുഞ്ഞുമനസ്സുകൾക്ക് ചിന്തിക്കാനും ചിരിക്കാനും ഒപ്പം ഒരു നല്ല പാഠം പഠിക്കാനും അവസരമൊരുക്കുന്ന കഥയാണ് ഇത്തവണ ‘മിന്നാമിന്നിക്കഥകൾ’ പറയുന്നത്.

To advertise here,

കഥയിലെ പ്രധാന കഥാപാത്രങ്ങൾ ഒരു ഉറുമ്പും ചിലന്തിയും. ഇരുവരുടെയും സ്വഭാവത്തിൽ വലിയ വ്യത്യാസങ്ങളുണ്ട്. ഒരാൾക്ക് തന്റെ കഴിവിൽ വലിയ വിശ്വാസം; മറ്റൊരാൾക്ക് മുന്നിലുള്ള അപകടത്തെക്കുറിച്ച് ആശങ്കയും.

ഒരു ഘട്ടത്തിൽ ലഭിക്കുന്ന ഒരു മുന്നറിയിപ്പ് കഥയുടെ ഗതി തന്നെ മാറ്റുന്നു. ആ മുന്നറിയിപ്പ് ആരുടേതായിരുന്നു? അത് കേൾക്കാൻ തയ്യാറായോ? സ്വന്തം കഴിവിലുള്ള അമിതവിശ്വാസം ഒടുവിൽ എവിടെയെത്തിച്ചു?

കുട്ടികൾക്കായി രസകരവും സംവേദനാത്മകവുമായ രീതിയിൽ അവതരിപ്പിക്കുന്ന ഈ കഥ, അഹങ്കാരത്തിന്റെ അപകടവും മറ്റുള്ളവരുടെ നല്ല ഉപദേശങ്ങൾ കേൾക്കേണ്ടതിന്റെ പ്രാധാന്യവും ഓർമിപ്പിക്കുന്നു.

ഒരു ഉറുമ്പിന്റെയും ചിലന്തിയുടെയും കഥയ്ക്കപ്പുറം, ജീവിതത്തിൽ നമുക്ക് തന്നെ ഉപകാരപ്പെടുന്നൊരു ചെറിയ പാഠം…

അത് എന്താണെന്ന് അറിയാൻ കേൾക്കാം ‘മിന്നാമിന്നിക്കഥകൾ’. നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ.