റാന്നി : ശബരിമല തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കി നാറാണംമൂഴി ഗ്രാമപ്പഞ്ചായത്ത് അത്തിക്കയം അറയ്ക്കമൺ ജങ്ഷനിൽ ഇടത്താവളം ഒരുക്കി. ഇടത്താവളത്തിൽ ഹെൽപ് ഡെസ്‌കും തുടങ്ങി. വഴിവിളക്കുകളും സ്ഥാപിച്ചു. മുക്കട-അത്തിക്കയം-മഠത്തുംമൂഴി ശബരിമല പാതയരികിലാണ് ഇടത്താവളം.
അയ്യപ്പന്മാർക്ക് വിശ്രമിക്കാനും ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാനും ലക്ഷ്യമിട്ട് തുടങ്ങിയ ഹെൽപ്പ് ഡെസ്‌കിൽ വിവിധ സൗകര്യങ്ങളാണ് പഞ്ചായത്ത് ഒരുക്കിയിരിക്കുന്നത്. സൗജന്യ വൈ-ഫൈ, മൊബൈൽ ചാർജിങ് പോയിന്റുകൾ, കുടിവെള്ളം, ചുക്കുകാപ്പി, ലഘുഭക്ഷണം, മരുന്നുകൾ, പഴങ്ങൾ തുടങ്ങിയവ സൗജന്യമായി ലഭിക്കും.
ശബരിമല ഗ്രാന്റ് ഇനത്തിൽ പഞ്ചായത്തിന് ലഭിക്കുന്ന ഫണ്ട് വിനിയോഗിച്ചാണ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ഹെൽപ്പ് ഡെസ്‌കിന്റെ സേവനം 24 മണിക്കൂറും ലഭ്യമാകും. വിവിധ ഭാഷകൾ കൈകാര്യം ചെയ്യാൻ കഴിവുള്ള ജീവനക്കാരെയാണ് സേവനത്തിനായി നിയോഗിച്ചിരിക്കുന്നത്.
ഇടത്താവളത്തിന്റെയും ഹെൽപ്പ് ഡെസ്‌കിന്റെയും ഉദ്ഘാടനം പഴകുളം മധു എം.എൽ.എ. നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുനിൽകുമാർ അധ്യക്ഷത വഹിച്ചു. വഴിവിളക്കുകളുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് അംഗം ആരോൺ ബിജിലി പനവേലിൽ നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ്, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീനാ ജെയിംസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മേഴ്സി ഫിലിപ്പ്, രാധാ പ്രസന്നൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ സി.എം. ഉദയൻ, ഇ.വി. ബിജു തുടങ്ങിയവർ പ്രസംഗിച്ചു.
പഞ്ചായത്തംഗങ്ങളായ ബീനാ ജോബി, എബ്രഹാം വർഗീസ്, എം.കെ. രവി, മറിയാമ്മ മാത്യു, പി. മഞ്ജു, ടി.കെ. ശർമിള, ശാന്തമ്മ അനിൽകുമാർ, മാത്തുക്കുട്ടി ജോർജ്, തോമസ് ജോർജ്, തങ്കമ്മ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
Published: 28 Nov 2026, 12:43 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented