കുറ്റ്യാടി: പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാ സാഹിത്യവേദി കുന്നുമ്മൽ ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സർഗോത്സവം 'കലാലാപം' ഹൃദ്യമായി. അഭിനയം, ചിത്രരചന, നാടൻപാട്ട്, പുസ്തകാസ്വാദനം, കവിതാരചന, കഥ, കാവ്യാലാപനം എന്നീ വിഭാഗങ്ങളിലാണ് യുപി,എച്ച്എസ് വിദ്യാർത്ഥികൾക്കായി ഏകദിന ശിൽപശാല സംഘടിപ്പിച്ചത്.

To advertise here,

എംജി യുണിവേഴ്സിറ്റ് ബിഎ മ്യൂസിക് ഒന്നാം റാങ്ക് ജേതാവും ഗായികയുമായ ഗൗരികൃഷ്ണ എലിയാറ ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.എം.രത്നവല്ലി അധ്യക്ഷയായി. ബിപിസി നിസാർ ഇടത്തിൽ ചടങ്ങിൽ മുഖ്യാതിഥിയായി. വിദ്യാരംഗം കഥ രചന മത്സരത്തിൽ ജില്ലതല ത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മരുതോങ്കര ഗവ:എൽപി സ്കൂൾ അധ്യാപിക നിമ്യയ്ക്ക് ചടങ്ങിൽ ഉപഹാരം നൽകി.

എച്ച് എം ഫോറം കൺവീനർ ടി. നാസർ, ജില്ല വിദ്യാരംഗം അസിസ്റ്റൻ്റ് കോഡിനേറ്റർ പി.പി.ദിനേശൻ, വിദ്യാരംഗം കൺവീനർ കെ.കെ. ദീപേഷ് കുമാർ, പ്രധാനാധ്യാപകൻ കെ. പ്രകാശൻ, ഇ.പി. മുഹമ്മദലി, പി. പ്രമോദ്, നിധിൻ മുരളി തുടങ്ങിയവർ സംസാരിച്ചു.

ശിൽപശാലയ്ക്ക് പ്രേംരാജ് പേരാമ്പ്ര, അജീഷ് മുചുകുന്ന്, പ്രദീപ് മുദ്ര, മധു കടത്തനാട്, വേണുഗോപാൽ പേരാമ്പ്ര, രാജൻ നരയംകുളം, എം.കെ.ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.