തട്ടാരുപടി : പൈപ്പ് പണിക്ക് ശേഷം ശരിയായി കുഴിയടയ്ക്കാത്തത് അപകടസാധ്യതയേറ്റുന്നു. ഏനാത്ത്-ഏഴംകുളം റോഡിൽനിന്ന് ഉപറോഡുകളിലേക്ക് തിരിയുന്ന ഇടങ്ങളിലാണ് പ്രശ്നം. പൈപ്പ് പണി കഴിഞ്ഞ് പോയിട്ട് മാസങ്ങളായി.
പണികൾക്ക് ശേഷം പേരിന് മണ്ണും മെറ്റലുമിട്ട് ഉറപ്പിച്ചിരുന്നു. എന്നാൽ ഇത് കൊണ്ട് വേണ്ടവിധത്തിൽ കുഴി അടഞ്ഞിട്ടില്ല. തട്ടാരുപടി ജങ്ഷനിൽനിന്ന് കിഴക്കുപുറത്തേക്ക് തിരിയുന്ന രണ്ട് ഉപറോഡുകളിലും അപകടക്കുഴികൾ ഉണ്ട്. കൃത്യമായി കുഴി അടയ്ക്കാത്തതിൽ നാട്ടുകാരുടെ ഭാഗത്തുനിന്നു വലിയപ്രതിഷേധം ഉയരുന്നുണ്ട്. ഇരുചക്രവാഹന യാത്രക്കാരാണ് ഈ കുഴികൾ കാരണം കൂടുതൽ കഷ്ടപ്പെടുന്നത്. രാത്രികാലങ്ങളിൽ വാഹനം തിരിക്കുമ്പോൾ കുഴി ശ്രദ്ധയിൽപ്പെട്ടില്ലെങ്കിൽ അപകടപ്പെടാൻ സാധ്യതയേറെയാണ്. പലതവണ പരാതി ഉന്നയിച്ചിട്ടും പ്രശ്നത്തിന് കൃത്യമായ പരിഹാരം കാണുന്നില്ലെന്നും നാട്ടുകാർ പറയുന്നു.
Published: 28 Nov 2026, 12:42 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented