കലഞ്ഞൂർ : കുളത്തുമണ്ണിൽകാട്ടാനക്കൂട്ടത്തിന്റെ കലി തുടരുന്നു. തിങ്കളാഴ്ച രാത്രിയിൽ തെക്കേക്കരയിൽ വി.ഡി.വിജയന്റെ ക്യഷിയിടത്തിൽ വീണ്ടും കാട്ടാനയിറങ്ങി. ഏത്തവാഴകളും മരച്ചീനിയും ഉൾപ്പടെ ഇവിടെ വ്യാപകമായ രീതിയിൽ ക്യഷി നശിപ്പിച്ചു. കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ ഏഴ് തവണയാണ് ഈ കൃഷിയിടത്തിൽ മാത്രം കാട്ടാനക്കൂട്ടം ക്യഷിനാശം വരുത്തിയത്.
കർഷകൻ സ്വന്തംനിലയിൽചെയ്ത സൗരോർജവേലിയും തകർത്താണ് ക്യഷിയിടത്തിലേക്ക് കാട്ടാന ഇറങ്ങിയത്. മരച്ചീനി കൃഷിയിടത്തിൽനിന്ന് പിഴുതുമാറ്റി കൂട്ടി വച്ചിട്ടാണ് കിഴങ്ങ് കാട്ടാന തിന്നത്. ഓരോതവണയും കാട്ടാനക്കൂട്ടം ക്യഷിയിടത്തിലേക്ക് ഇറങ്ങുമ്പോഴും വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുന്നത്. കഴിഞ്ഞ ഒന്നരവർഷമായി എല്ലാദിവസവും കാട്ടാനക്കൂട്ടം കുളത്തുമൺ പ്രദേശത്തും കല്ലേലി റോഡിലും എത്തുന്നുണ്ട്.കാട്ടാന എന്നും കാഴ്ചക്കാരായി വനപാലകരുംഎന്നും കാട്ടാന എത്തുന്ന കുളത്തുമൺ, പോത്തുപാറ, പ്രദേശങ്ങളിൽ കാഴ്ചക്കാരായി മാത്രം വനപാലകർ മാറുന്ന അവസ്ഥയാണ് ഇപ്പോൾ. ജനവാസമേഖലയിലേക്ക് കാട്ടാനക്കൂട്ടം എത്തുന്നത് തടയുന്നതിനായി പ്രഖ്യാപിച്ച പദ്ധതികൾ ഒന്നുംതന്നെ ഇവിടെ നടപ്പാക്കിയിട്ടില്ല. ഉടൻ ചെയ്യുമെന്ന് പറഞ്ഞ സൗരോർജ തൂക്കുവേലി, കിടങ്ങ് തുടങ്ങിയപദ്ധതികൾ എല്ലാം കടലാസിൽ മാത്രമായി മാറി. നിയമസഭ ഉപസമിതി പ്രദേശത്ത് പേരിനുവേണ്ടി നടത്തിയ സന്ദർശന സമയത്തും പ്രഖ്യാപിച്ച പദ്ധതികൾ ഉടൻചെയ്യുമെന്നും പറഞ്ഞിരുന്നു.
ഇപ്പോൾ പദ്ധതികൾ നടപ്പാക്കുന്നതിന് തടസ്സമായി നിൽക്കുന്നതും വനംവകുപ്പിന്റെ നടപടികളാണ്.
ഓരോ ദിവസവും കാർഷികവിളകളും റബ്ബർ ഉൾെപ്പടെയുള്ള തോട്ടവിളകളും കാട്ടാനക്കൂട്ടം നശിപ്പിക്കുകയാണ്. പകൽസമയംപോലും കാട്ടാനക്കൂട്ടം ഇവിടെ ഹാരിസൺ എസ്റ്റേറ്റിൽ ഉണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു.
Published: 25 Nov 2026, 01:22 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented