ഡിസംബർ 15 -ന് മുമ്പ് വെള്ളം തുറന്നുവിടും
റാന്നി : പി.ഐ.പി. കനാൽ വഴി ഡിസംബർ 15-ന് മുമ്പ് വെള്ളം തുറന്നുവിടുമെന്ന് ജലവിഭവ വകുപ്പുമന്ത്രി മോൻസ് ജോസഫ് ഉറപ്പുനൽകിയതായി ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജൂലി സാബു ഓലിക്കൽ അറിയിച്ചു.
തിരുവനന്തപുരത്ത് നടന്ന മന്ത്രിതല ചർച്ചയിൽ കനാലിന്റെ അറ്റകുറ്റപണകൾ പൂർത്തിയാക്കി നവംബർ ആദ്യം വെള്ളം വിടുമെന്ന് പഴകുളം മധു എം.എൽ.എ.യ്ക്ക് നൽകിയ ഉറപ്പും നാട്ടിലെ ജലക്ഷാമവും ചൂണ്ടിക്കാട്ടി ജൂലി സാബു നൽകിയ നിവേദനത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.
മെയിൻ കനാൽ കാട് തെളിച്ച് വൃത്തിയാക്കുന്ന പണികൾ തുടങ്ങി. രണ്ടാഴ്ചയ്ക്കകം തീർക്കാനാണ് ലക്ഷ്യം. മണിയാർ സംഭരണിയുമായി ബന്ധപ്പെട്ട ജോലികളും പൂർത്തിയായി വരുന്നു. അടുത്തമാസം ആദ്യം മന്ത്രി മണിയാർ ഡാം സന്ദർശിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
റാന്നി താലൂക്കിലെ മിക്ക പ്രദേശങ്ങളിലും ജലക്ഷാമം തുടങ്ങി. കനാലിന്റെ ഇരുവശത്തുമുള്ള വീടുകളിലെ കിണറുകളിലും കൈതോടുകളിലും നീരുറവയായി കനാൽ വെള്ളം ലഭിക്കുന്നതാണ് വേനൽ കാലത്ത് നാട്ടുകാർക്ക് വലിയ ആശ്രയം.
കുടിവെള്ള ടാങ്കറുകളിലും വെള്ളം സംഭരിക്കുന്നതും ഇത്തരം കിണറുകളിൽ നിന്നുമാണ്. വേനൽ കനക്കും മുമ്പ് കനാൽ വള്ളം ലഭ്യമാക്കുന്നത് കുടിവെള്ള ക്ഷാമ അനുഭവിക്കുന്നവർക്ക് ആശ്വാസമാകും.
Published: 25 Nov 2026, 01:21 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented