യാത്രക്കാർ പന്തളം കടന്നത് പാടുപെട്ട്
പന്തളം : ശബരിമലതീർഥാടകരുടെ വാഹനങ്ങൾക്കൊപ്പം ചക്കുളത്തുകാവ് പൊങ്കാലയ്ക്കെത്തിയവരുടെ വാഹനങ്ങൾകൂടിയായപ്പോൾ, പന്തളത്തെ ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ തുടങ്ങിയ ഗതാഗതക്കുരുക്കഴിഞ്ഞത് വൈകീട്ട് ഏഴുമണിയോടെയാണ്.
പന്തളം കവല കടക്കാൻ കാത്തുകിടന്നവർക്ക് ഒരുമണിക്കൂർവരെ നീണ്ടനിരയിൽ കിടക്കേണ്ടിവന്നു. അടുത്ത സമയത്തുണ്ടായതിൽ ഏറ്റവും വലിയ ഗതാഗതതടസ്സമായിരുന്നു ചൊവ്വാഴ്ച അനുഭവപ്പെട്ടത്. കുളനടമുതൽ മെഡിക്കൽ മിഷൻ കവലവരെ പ്രത്യേക പോലീസുൾപ്പെടെ സേവനം നടത്തുന്നുണ്ടായിരുെന്നങ്കിലും, ഗതാഗതം നിയന്ത്രിക്കാനായില്ല. കവലയിലെ സിഗ്നൽലൈറ്റ് ഓഫാക്കി എം.സി. റോഡിലൂടെ കൂടുതൽ കടത്തിവിട്ടെങ്കിലും, ബാഹുല്യംകാരണം വാഹനങ്ങൾ നിരന്നുതന്നെ കിടന്നു.
എം.സി. റോഡിലെ ഏറ്റവുമധികം തിരക്കുള്ള കവലയായി പന്തളം മാറിയിട്ടും പരിഹാരം കാണാനുള്ള ശ്രമമുണ്ടാകുന്നില്ല. ബൈപ്പാസ് പദ്ധതി ആരംഭിച്ചതല്ലാതെ, 15 വർഷമാകാറായിട്ടും എങ്ങുമെത്തിയതുമില്ല. ആകെയുള്ള സമാന്തരപാതയായ തുമ്പമൺ അമ്പലക്കടവ് പാലംവഴി വാഹനം കടന്നുപോകണമെങ്കിൽ പത്തുകിലോമീറ്ററെങ്കിലും അധികം സഞ്ചരിക്കുകയും വേണം.
Published: 25 Nov 2026, 01:21 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented