കോഴഞ്ചേരി : സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പങ്കുവെക്കലിന്റെയും മനോഹരമായ സന്ദേശവുമായി തടിയൂർ എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ റാന്നി വയലത്തല സ്നേഹാലയത്തിലെ അംഗങ്ങൾക്കൊപ്പം സംഘടിപ്പിച്ച സ്നേഹയാത്ര ശ്രദ്ധേയമായി. വ്യാഴാഴ്ച സംഘടിപ്പിച്ച യാത്രയിൽ സ്നേഹാലയത്തിലെ അംഗങ്ങളും എൻ.എസ്.എസ്. വൊളന്റിയർമാരും അധ്യാപകരും പങ്കുചേർന്നു. ആലപ്പുഴ പുന്നമടക്കായലിൽ പുരവഞ്ചി യാത്രയിൽ എല്ലാവരും സന്തോഷത്തിന്റെ നിമിഷങ്ങൾ പങ്കിട്ടു. പരസ്പരസ്നേഹവും കരുതലും പങ്കുവെച്ച യാത്ര പങ്കെടുത്തവർക്ക് വേറിട്ടൊരു അനുഭവമായി. വിദ്യാർഥികളിൽ സാമൂഹിക സേവനമനോഭാവവും സഹാനുഭൂതിയും വളർത്തുന്നതിനൊപ്പം സമൂഹത്തിലെ വിവിധവിഭാഗങ്ങളുമായി സന്തോഷം പങ്കുവെക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. രാവിലെ ഒൻപതിന്് സ്നേഹാലയാങ്കണത്തിൽ അയിരൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിവേലിൽ യാത്ര ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രീത ബി.നായർ, ബ്ലോക്ക് പഞ്ചായത്ത് അംഗം അനുരാധ ശ്രീജിത്, വിദ്യാഭ്യാസ സ്ഥിരംസമതി അധ്യക്ഷൻ സാംകുട്ടി അയ്യക്കാവിൽ, ജില്ലാ സാമൂഹ്യനീതി ഓഫീസർ ജെ. ഷംല ബീഗം, പി.ടി.എ. പ്രസിഡന്റ് ബി. രമേഷ് എന്നിവർ സന്നിഹിതരായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അനീഷ് വരിക്കണ്ണാമല എല്ലാവർക്കും മധുരം വിതരണം ചെയ്തു. രാവിലെ 11.30 മുതൽ വൈകീട്ട് 4.30 വരെ പുന്നമടക്കായലിൽ സംഘം ബോട്ടിങ് നടത്തി. വൈകീട്ട് 6.30-ഓടെ സംഘം സ്നേഹാലയത്തിൽ തിരിച്ചെത്തി. സ്കൂൾ പ്രിൻസിപ്പൽ വി.കെ. വിജയലക്ഷ്മി, നാഷണൽ സർവീസ് സ്കീം വൊളന്റിയേഴ്സ്, പ്രോഗ്രാംഓഫീസർ എൻ. ശ്രീകുമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Published: 07 Nov 2026, 01:01 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented