പള്ളിക്കൽ : ജില്ലാ പിന്നാക്കവികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ പള്ളിക്കൽ ഗ്രാമപ്പഞ്ചായത്തിലെ 250 പേർക്ക് മൂന്നുകോടി രൂപ വായ്പ വിതരണംചെയ്തു. കുടുംബശ്രീ സി.ഡി.എസിനു കീഴിലുള്ള 19 അയൽക്കൂട്ടങ്ങളിലെയും 17 ജെ.എൽ.ജികളിലെയും അംഗങ്ങൾക്കാണ് അഞ്ച് ശതമാനം പലിശനിരക്കിൽ വായ്പ അനുവദിച്ചത്.വായ്പാ വിതരണോദ്ഘാടനം സി.വി. ശാന്തകുമാർ എം.എൽ.എ. നിർവഹിച്ചു. പള്ളിക്കൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ദിൻരാജ് അധ്യക്ഷനായി. സി.ഡി.എസ്. ചെയർപേഴ്സൺ ഷീന റജി, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാദേവി, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അംഗം എസ്. സുബി, പിന്നാക്കവികസന കോർപ്പറേഷൻ മാനേജർ അഞ്ജലി, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ പ്രസന്നകുമാരി, ജോളി സെനൻ, ആശാ സിജിൽ എന്നിവർ പങ്കെടുത്തു.

To advertise here,