പഞ്ചായത്ത് ഓഫീസിന് മുന്നിൽ മീഡിയൻ നിർമിക്കും
മാരാമൺ : കോഴഞ്ചേരി പുതിയപാലം അടുത്തമാസം ആദ്യം തുറക്കുന്നതിന് മുന്നോടിയായി അനുബന്ധറോഡുകളിൽ സൂചനാബോർഡുകൾ സ്ഥാപിച്ചുതുടങ്ങി. പഞ്ചായത്ത് ഓഫീസിന് മുമ്പിലും നെടുംപ്രയാർ ജങ്ഷനിൽ നിന്നുവരുന്ന റോഡിലുമാണ് ബോർഡുകൾ സ്ഥാപിച്ചത്. പാലത്തിന്റെ പെയിന്റിങ് പൂർത്തിയായി.
തോട്ടപ്പുഴശ്ശേരി ഭാഗത്തെ റോഡ് മാർക്കിങ് പൂർത്തിയാകാനുണ്ട്. തോട്ടപ്പുഴശ്ശേരി ഭാഗത്ത് 344 മീറ്റർ നീളത്തിലും കോഴഞ്ചേരി ഭാഗത്ത് 90 മീറ്റർ നീളത്തിലുമാണ് സമീപനപാത നിർമിച്ചിട്ടുള്ളത്. പമ്പയാറിന്റെ കടവുകളിലേക്കുപോകാൻ സമീപപാതയിൽനിന്ന് നടവഴികളുമുണ്ട്.
പുതിയറോഡ് ടി.കെ. റോഡിൽ വന്നുചേരുന്നത് തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ഓഫീസിന് മുന്നിലാണ്. ഗതാഗതം സുഗമമാക്കുന്നതിനുവേണ്ടി രണ്ട് റോഡുകളും കൂടിച്ചേരുന്നിടത്ത് മീഡിയൻ നിർമിക്കും. റോഡ് സേഫ്റ്റി വിഭാഗം പഠനം നടത്തിയതിനുശേഷം നിർദേശിക്കുന്നിടത്തായിരിക്കും മീഡിയൻ നിർമിക്കുക. ജങ്ഷനിൽ മീഡിയൻ നിർമിക്കേണ്ട ഭാഗത്ത് ടാർ ചെയ്യാതെ ഒഴിച്ചിട്ടുണ്ട്. ടി.കെ. റോഡിൽ മാരാമൺ ഭാഗത്ത് മാത്രമാണ് ടാറിങ് പ്രവർത്തികൾ പൂർത്തിയാക്കാനുള്ളത്. പഴയപാലം മുതൽ റോഡിന്റെ ഉപരിതലം നീക്കം ചെയ്ത് മെറ്റൽ വിരിക്കുന്ന പ്രവൃത്തി നടന്നുവരുന്നു. പാലം മുതൽ 200 മീറ്റർ ദൂരത്തിൽ റോഡിൽ മെറ്റൽ വിരിച്ചതോടുകൂടി പൊടിശല്യമാണ്. അടുത്താഴ്ചയോടുകൂടി ഈഭാഗത്തെ ടാറിങ് പൂർത്തിയാകുമെന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്.
Published: 30 Oct 2026, 12:49 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented