ഏനാത്ത് : എം.സി. റോഡ് വശത്ത് ഏനാത്ത് ഭാഗത്തെ വൈദ്യുതത്തൂണുകൾ കാടുകയറിയ നിലയിൽ. പലയിടത്തും വള്ളിച്ചെടികൾ വളർന്ന് വൈദ്യുതത്തൂണുകളുടെ മുകളിൽവരെ എത്തിയിട്ടുണ്ട്. എം.സി. റോഡ് വശത്ത് അടൂർ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ് മുതൽ പോലീസ് സ്റ്റേഷനിലേക്ക് തിരിയുന്ന ഇടറോഡ് വരെയുള്ള ഭാഗങ്ങളിലാണ് തൂണുകൾ പ്രധാനമായും കാടുപിടിച്ചുകിടക്കുന്നത്. പല തൂണുകൾക്ക് ചുറ്റും വലിയരീതിയിൽ കാട് വളർന്നതിനാൽ അടുത്തേക്ക് പോകാൻ തന്നെ ബുദ്ധിമുട്ടാണ്. എം.സി. റോഡ് വശത്തെ കാട് സമയബന്ധിതമായി വെട്ടി തെളിക്കാത്തതാണ് പ്രധാന പ്രശ്നം. പലഭാഗത്തും റോഡിലേക്ക് കാട് വളർന്ന് തുടങ്ങിയിട്ടുണ്ട്. കാൽനടയാത്രക്കാർ നടന്നുപോകുന്ന ഇടങ്ങളിലേക്ക് ഇവ വ്യാപിച്ചു തുടങ്ങിയിട്ടുണ്ട്. വൈദ്യുതി ലൈനുകളിലേക്ക് പടർന്നുകയറിയ വള്ളിച്ചെടികൾ കൃത്യമായി നീക്കംചെയ്യാത്തത് അപകടസാധ്യത ഉയർത്തുന്നതാണ്. വൈദ്യുതലൈനുകളിൽ അറ്റകുറ്റപ്പണികൾ ആവശ്യമായി വരുമ്പോൾ വള്ളിച്ചെടികൾ ബുദ്ധിമുട്ടാകാൻ സാധ്യതയുണ്ട്.

To advertise here,