കൂടൽ : മഴപെയ്താൽ വെള്ളം മുഴുവൻ അകത്തുവീഴുന്ന പോസ്‌റ്റോഫീസ് കെട്ടിടത്തിന് നാട്ടുകാരുടെ നന്മയിൽ പുതുജീവൻ ലഭിച്ചു.

To advertise here,

വർഷങ്ങളായി അറ്റകുറ്റപ്പണി ചെയ്യാതെ കിടക്കുകയായിരുന്ന കെട്ടിടം ആറുമാസം മുൻപ് നാട്ടുകാർ ചേർന്ന് രൂപവത്കരിച്ച പൗരസമിതിയുടെ നേതൃത്വത്തിലാണ് നവീകരിച്ചത്.

1995-ൽ പെരിയനാപ്പുറത്ത് പൊന്നച്ചൻ സൗജന്യമായി നൽകിയ സ്ഥലത്താണ് നെടുമൺകാവ് പോസ്‌റ്റോഫീസ് കെട്ടിടം നിർമിച്ചത്. പിന്നീട് യാതൊരുവിധത്തിലുമുള്ള നവീകരണവും ഇവിടെ ചെയ്തിട്ടില്ലായിരുന്നു. വാതിലും ജനാലയും മേൽക്കൂരയും വയറിങ്ങും തകർന്ന് അപകടാവസ്ഥയിൽ പ്രവർത്തിച്ച കെട്ടിടത്തിനാണ് നാട്ടുകാരുടെ പൗരസമിതി പുതുമനൽകിയത്.

വൈദ്യുതിയും ശൗചാലയവും ഉൾപ്പെടെ ഇവിടെ നൽകാൻ നാട്ടുകാരുടെ കൂട്ടായ്മയ്ക്ക് കഴിഞ്ഞു.

പൗരസമിതി പ്രസിഡന്റ് സാമുവൽ കുഞ്ചച്ചേടത്ത്, സെക്രട്ടറി രവീന്ദ്രൻ അടിമുറി എന്നിവർ ചേർന്ന് പോസ്‌റ്റോഫീസ് ജീവനക്കാരി അഞ്ജലിക്ക്‌ താക്കോൽ കൈമാറി.

മോനച്ചൻ, സാബു കുറ്റിയിൽ, കെ.വി. സൈമൺ, ഗോപിക രമേശ്, ശിൽപ്പ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.