പത്തനംതിട്ട : പമ്പ-ചാലക്കയം റോഡിന്റെ ടാറിങ് ജോലികൾ തുടങ്ങി. റോഡ് ഉറപ്പിച്ച ശേഷമുള്ള ആദ്യ ലെവൽ ബി.എം. ടാറിങ്ങാണ് ഇപ്പോൾ നടക്കുന്നത്. ഇത് ശനിയാഴ്ചയോടെ പൂർത്തിയായേക്കും. തുടർന്ന് ബി.സി ലെവൽ ടാറിങ് തുടങ്ങും. മണ്ഡലകാല നട തുറപ്പിന് മുൻപ് റോഡ് പൂർത്തിയാക്കാൻ അതിവേഗത്തിലാണ് പണികൾ നടക്കുന്നത്. ഒക്ടോബർ 13-നാണ് പണിയാരംഭിച്ചത്.
15-ന് മുൻപ് പണികൾ തീർക്കാനാണ് ശ്രമിക്കുന്നത്. ഇത്രയുംവേഗതയിൽ പണി പൂർത്തിയാക്കാനായാൽ പൊതുമരാമത്ത് വകുപ്പിന്റെ അഭിമാന പദ്ധതികളിലൊന്നായി മാറും. ചാലക്കയം മുതൽ പമ്പ ത്രിവേണിവരെ നാലര കിലോമീറ്റർ റോഡാണ് ടാർ ചെയ്യുന്നത്. 15 കോടി ചെലവിൽ ബി.എം. ആൻഡ് ബി.സി. നിലവാരത്തിലാണ് റോഡ് നവീകരിക്കുന്നത്.
ദേവസ്വം ബോർഡിന്റെ ഭാഗമായിരുന്ന റോഡ് സർക്കാർ ഏറ്റെടുത്താണ് ഇപ്പോൾ പൂർണമായും നവീകരിക്കുന്നത്. ഇടയ്ക്ക് പെയ്ത ശക്തമായ മഴയാണ് പണികൾക്ക് ചെറിയ തടസ്സമുണ്ടാക്കിയത്. റോഡ് നിർമാണം കൂടുതൽ വേഗത്തിലാക്കാൻ രണ്ട് ടാറിങ് പേവർ മെഷീൻ ഉപയോഗിക്കുന്നുണ്ട്. പഴയ ടാറിങ് ഇളക്കി മെറ്റൽ ഇട്ട് അടിത്തറ ഉറപ്പിച്ച ശേഷമാണ് ടാറിങ്. ശരാശരി 13 മീറ്റർ വീതിയിലാണ് റോഡ് നവീകരിക്കുന്നത്. എന്നാൽ കൂടുതൽ വീതിയെടുക്കാൻ സാധിക്കുന്നിടത്ത് അത് കൂട്ടിയെടുത്താണ് ടാറിങ് നടത്തുന്നത്. വളവുകളിൽ വീതി കൂടുന്നതോടെ വാഹനങ്ങൾക്ക് കൂടുതൽ സുരക്ഷിതമായി കടന്നുപോകാൻ സാധിക്കും.
Published: 04 Nov 2026, 01:56 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented