റാന്നി/കോന്നി/സീതത്തോട് : പരിസ്ഥിതിലോല പട്ടികയുടെ പരിധിയിൽ ഉൾപ്പെട്ട വില്ലേജുകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ ഏഴു വില്ലേജുകളിൽ സി.പി.എം. ശനിയാഴ്ച ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം.
വടശ്ശേരിക്കര, പെരുനാട്, കൊല്ലമുള, ചിറ്റാർ, സീതത്തോട്, അരുവാപ്പുലം, തണ്ണിത്തോട് വില്ലേജുകളിലായിരുന്നു ഹർത്താൽ. കടകൾ അടഞ്ഞുകിടന്നു. സർക്കാർ സ്ഥാപനങ്ങളും പ്രവർത്തിച്ചില്ല. വടശ്ശേരിക്കരയിൽ തുറന്നു പ്രവർത്തിച്ച പോസ്റ്റ് ഓഫീസും പെട്രോൾ പമ്പും മറ്റും ഹർത്താലനുകൂലികൾ അടപ്പിച്ചു. സ്വകാര്യ വാഹനങ്ങളൊഴികെ മറ്റ് വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. ചേത്തയ്ക്കൽ വില്ലേജിൽപ്പെട്ട വെച്ചൂച്ചിറ ടൗണും ഹർത്താലിൽ ഉൾപ്പെട്ടു. ഹർത്താലിൽ സഹകരിക്കണമെന്ന് സി.പി.എം. പ്രവർത്തകർ വ്യാപാരികളോടും ഓട്ടോറിക്ഷ-ടാക്സി ഡ്രൈവർമാരടും ആവശ്യപ്പെട്ടിരുന്നു. വെച്ചൂച്ചിറ പഞ്ചായത്തിന്റെ ഏറിയഭാഗവും കൊല്ലമുള വില്ലേജിലാണ്.
കോന്നി: തണ്ണിത്തോട് വില്ലേജിൽ ബസുകൾ ഓടിയില്ല. കെ.എസ്.ആർ.ടി.സി.യുടെ കരുമാൻതോട്ടിലേക്ക് പോയ ബസ് തേക്കുതോട്ടിൽ സമരക്കാർ തടഞ്ഞു. അടവി കുട്ടവഞ്ചി സവാരികേന്ദ്രവും അടഞ്ഞുകിടന്നു. ബാങ്കുകളും വ്യാപാരസ്ഥാപനങ്ങളും പ്രവർത്തിച്ചില്ല. അരുവാപുലത്ത് സമരക്കാർ ബസ് തടഞ്ഞു. വ്യാപാര സ്ഥാപനങ്ങളും ബാങ്കുകളും പ്രവർത്തിച്ചില്ല. സി.പി.എമ്മിന്റെ നേതൃത്വത്തിൽ പ്രകടനവും നടന്നു. സീതത്തോട് മേഖലയിലും ഹർത്താൽ പൂർണമായിരുന്നു.
Published: 25 Oct 2026, 01:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented