കുന്നന്താനം : തിരുവല്ല-മല്ലപ്പള്ളി റോഡിൽ നടയ്ക്കലിന് സമീപം മൂന്നാഴ്ച മുൻപ് പൈപ്പ്‌ലൈൻ പൊട്ടി വെള്ളം പാഴായി ക്കൊണ്ടിരുന്നിട്ടും വാട്ടർ അതോറിറ്റി അധികൃതർ അറിഞ്ഞ മട്ടില്ല. വെള്ളം കവലയിലൂടെ പരന്നൊഴുകാൻ തുടങ്ങിയിട്ട് ഇത്രയും നാളായി.

To advertise here,

ഇതിനിടെ പലതവണ അധികൃതരെ പ്രദേശവാസികൾ വിവരം അറിയിച്ചതാണ്. ഏലിയാസ് കവല ഭാഗത്തടക്കം കുടിവെള്ള വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. വണ്ടികൾ പോകുമ്പോൾ ആളുകളുടെ ദേഹത്തേക്ക് ചെളിവെള്ളം തെറിക്കുന്നു.

100 മീറ്ററോളം ദൂരത്തിൽ ഒഴുകിയെത്തുന്ന വെള്ളം കവലയിലെ കടകളുടെ മുമ്പിൽ കെട്ടിക്കിടക്കുന്നത് ദുരിതമായി. ചെളിവെള്ളത്തിൽ ചവിട്ടിയേ ആളുകൾക്ക് സാധനങ്ങൾ വാങ്ങാൻ സാധിക്കൂ. കുട്ടികൾ അടക്കം ബസ് കാത്തുനിൽക്കുന്ന ഇടങ്ങളിലും ഇതേയവസ്ഥ.