കോഴഞ്ചേരി : എൽ.ഡി.എഫ്. സർക്കാർ സാക്ഷാത്കരിച്ച കോഴഞ്ചേരി പുതിയ പാലത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ യു.ഡി.എഫ്. നടത്തുന്ന ശ്രമങ്ങൾ ലജ്ജാകരമാണന്ന് മുൻ മന്ത്രി വീണാ ജോർജ്. എൽ.ഡി.എഫ്. ആറന്മുള നിയോജകമണ്ഡലം കമ്മിറ്റി വണ്ടിപ്പേട്ടയിൽ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു വീണാ ജോർജ്. പാലം നിർമാണത്തിന്റെ കാര്യത്തിലെ അവകാശവാദങ്ങൾ ജനം തള്ളിക്കളയും. ഏത് കാര്യത്തിലും സത്യം മാത്രമേ നിലനിൽക്കൂ എന്നും വീണാ ജോർജ് പറഞ്ഞു.

To advertise here,

നിയോജകമണ്ഡലം കൺവീനർ എം.വി. സഞ്ജു അധ്യക്ഷത വഹിച്ചു. സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം കെ.പി. ഉദയഭാനു, ഏരിയാ സെക്രട്ടറി ടി.വി. സ്റ്റാലിൻ, മുൻ എം.എൽ.എ. കെ.സി. രാജഗോപാലൻ, ജില്ലാ സെക്രട്ടേറിയറ്റംഗം സി. രാധാകൃഷ്ണൻ, ശരത്ചന്ദ്രകുമാർ, മാത്യൂസ് ജോർജ്, ചെറിയാൻ ജോർജ് തമ്പു, കെ.ഐ. ജോസഫ്, കുര്യൻ മടയ്ക്കൽ, എൻ. സജികുമാർ, ആർ. അജയകുമാർ, ടി. സക്കീർ ഹുസൈൻ തുടങ്ങിയവർ പ്രസംഗിച്ചു. വിശദീകരണ യോഗം ഉദ്ഘാടകയായ സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗവും മുൻ എം.പി.യുമായ സി.എസ്. സുജാതയും സി.പി.എം. ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമും യോഗത്തിന്റെ അവസാനമാണ് എത്തിയത്.