​റാന്നി : തിരുവിതാംകൂർ ഹിന്ദുധർമപരിഷത്തിന്റെ നേതൃത്വത്തിൽ റാന്നി പെരുമ്പുഴയിൽ ശബരിമല തീർഥാടക വിശ്രമകേന്ദ്രം ആരംഭിച്ചു. മുൻ എം.എൽ.എ. അഡ്വ. പ്രമോദ് നാരായൺ വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തു. പരിഷത്ത് പ്രസിഡന്റ് വി.കെ. രാജഗോപാൽ അധ്യക്ഷത വഹിച്ചു.

To advertise here,

66 ദിവസം നീണ്ടുനിൽക്കുന്ന അന്നദാനം അഡ്വ. പഴകുളം മധു എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മാർഗദർശക മണ്ഡൽ ജനറൽ സെക്രട്ടറി സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി അനുഗ്രഹപ്രഭാഷണം നടത്തി.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ ശശികലാ രാജശേഖരൻ, ബി. സുരേഷ്, പ്രമോദ് മന്ദമരുതി, ജില്ലാപഞ്ചായത്തംഗം ആരോൺ ബിജിലി പനവേലിൽ, പഞ്ചായത്തംഗം സാബു പി. ഏബ്രഹാം, എൻ.എസ്.എസ്. യൂണിയൻ സെക്രട്ടറി കെ.എം. മഹേഷ്, ആചാര്യ വിജയലക്ഷ്മി, ഭദ്രൻ കല്ലയ്ക്കൽ, പരിഷത്ത് ജനറൽ സെക്രട്ടറി ജഗദമ്മ രാജൻ, ജനറൽ കൺവീനർ രവീന്ദ്രൻനായർ നാലുകെട്ടിൽ, മണി മേടയിൽ,എം.ആർ. ഗോപിനാഥൻ എന്നിവർ പ്രസംഗിച്ചു.