മാരാമൺ : പുതിയ പാലത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെ പാലത്തിലൂടെ ആദ്യമായി കടന്നുപോയത് റാന്നി- തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ ആർപിസി 116 ബസ്. ചെറുകോൽപ്പുഴ- കുറിയന്നൂർ- ചിറയിറമ്പ്- കോഴഞ്ചേരി- ആറന്മുള വഴി സർവീസ് നടത്തുന്ന ഈ ബസ് പുതിയ പാലത്തിലൂടെ കടന്നുപോയത് ചരിത്രനിമിഷമായി. മന്ത്രി പി.കെ. ബഷീർ, ആന്റോ ആന്റണി എം.പി., അബിൻ വർക്കി എം.എൽ.എ., കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ജോമോൻ പുതുപ്പറമ്പിൽ,തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എൽസി ക്രിസ്റ്റഫർ, ജില്ലാകളക്ടർ എ. നിസാമുദ്ദീൻ തുടങ്ങി വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ആദ്യ ബസിൽ യാത്രചെയ്തു. തുടർന്ന് രണ്ടാമത്തെ ബസിൽ നാട്ടുകാരും പുതിയ പാലത്തിലൂടെ യാത്രചെയ്തു.
പത്തനംതിട്ട ഡി.ടി.ഒ. അജീഷ് കുമാർ നേരിട്ട് സ്ഥലത്ത് ക്യാമ്പ് ചെയ്ത് ബസുകളുടെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
കോഴഞ്ചേരി പുതിയപാലത്തിലൂടെയുള്ള ആദ്യ ബസ് യാത്ര എന്ന ചരിത്രനിമിഷത്തിന് സാക്ഷിയാകാൻ കഴിഞ്ഞത് നാട്ടുകാർക്കും യാത്രക്കാർക്കും ഒരുപോലെ ആവേശം പകർന്നു.
Published: 17 Nov 2026, 12:50 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented