​പെരുനാട് : 13-കാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിൽനിന്ന് പെരുനാട് പോലീസ് അറസ്റ്റുചെയ്തു. കോട്ടയം പാലാ ഭരണങ്ങാനം ഉളനാട് ഇഞ്ചമാല ആർ. ശിവരാജൻ (45) ആണ് അറസ്റ്റിലായത്.

To advertise here,

2026 മേയ് ഒൻപത് മുതൽ ഒക്ടോബർ 18 വരെയുള്ള കാലയളവിൽ കോട്ടയം കഞ്ഞിക്കുഴി മോസ്‌കോ പ്രദേശത്തുള്ള ശിവരാജന്റെ വീട്ടിൽ പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. പെരുനാട് സ്വദേശിനിയാണ് പെൺകുട്ടി. സംഭവത്തിൽ പെരുനാട് പോലീസ് സ്റ്റേഷനിൽ അന്വേഷണം നടത്തിവരുകയായിരുന്നു. തുടർന്ന് ശിവരാജൻ ഒളിവിൽ പോയി. ഒളിവിൽ കഴിയുന്നതിൽ പ്രതിയെ കണ്ടെത്തുന്നതിനായി പോലീസ് വിപുലമായ അന്വേഷണം നടത്തി. വിവിധ സ്ഥലങ്ങളിൽ പരിശോധനകളും നിരീക്ഷണവും നടത്തിവന്ന അന്വേഷണസംഘത്തിന് പ്രതി തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിൽ ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചു. തുടർന്ന് അവിടെയെത്തിയ പോലീസ് സംഘം നവംബർ 16-ന് രാവിലെ പ്രതിയെ പിടികൂടുകയായിരുന്നു.

ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം റാന്നി ഡിവൈ.എസ്.പി. ജി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിൽ സർക്കിൾ ഇൻസ്‌പെക്ടർ എ. സുരേഷ് കുമാർ, എസ്.സി.പി.ഒ.മാരായ എസ്. സുമേഷ്, ബിജു വിശ്വനാഥൻ, പി.കെ. ലാൽ, സി.പി.ഒ.മാരായ ശരത് ചന്ദ്രൻ, ശ്രീകാന്ത് എന്നിവരാണ് ഉണ്ടായിരുന്നത്. ഇയാളെ പത്തനംതിട്ട അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതി (പോക്‌സോ സ്‌പെഷ്യൽ കോടതി)യിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.