കളമല : തോട്ടിലെ വെള്ളം കവിഞ്ഞ് ഇളങ്ങമംഗലം ഐത്തല ഏലായിൽ വിതച്ച നെൽവിത്ത് ഒഴുകിപ്പോയി. ഏലായോട് ചേർന്നൊഴുകുന്ന കൈത്തോടിന് സംരക്ഷണ ഭിത്തിയില്ലാത്തതിനാലാണ് പാടത്തേക്ക് വെള്ളമിറങ്ങിയത്.
തോട്ടിലെ ശക്തമായ ഒഴുക്കിൽ പലപ്പോഴും നെൽക്കൃഷിക്ക് നാശം നേരിടാറുണ്ട്. ഇവിടെ തോടിന് സംരക്ഷണഭിത്തി നിർമിക്കണമെന്ന ആവശ്യം നടപ്പായിട്ടില്ല. കളമല സ്വദേശി ബഷീറാണ് ഐത്തല എലായിൽ നെൽക്കൃഷി നടത്തുന്നത്. 20 വർഷമായി ഇവിടെ മുടങ്ങാതെ നെൽക്കൃഷി ചെയ്യുന്നുണ്ട്. പാടത്ത് വെള്ളം കയറുന്ന പ്രശ്നം കാരണം പലതവണ ഇദ്ദേഹത്തിന് നഷ്ടം സംഭവിച്ചിട്ടുണ്ട്.
ഒട്ടേറെത്തവണ വിഷയത്തിൽ പരാതിപ്പെട്ടിട്ടും തോടിന് ആഴം കൂട്ടാനോ, സംരക്ഷണഭിത്തി നിർമിക്കാനോ അധികാരികൾ നടപടി സ്വീകരിച്ചിട്ടില്ല. ശക്തമായ മഴപെയ്തപ്പോൾ വയലിന് നടുവിലൂടെയാണ് വെള്ളം ഒഴുകിയതെന്ന് ബഷീർ പറയുന്നു. മണൽ ചാക്കുകളും പലകകളും അടുക്കിയാണ് പാടത്ത് തോട്ടിൽനിന്നുള്ള വെള്ളം നിയന്ത്രിക്കുന്നത്. എന്നാൽ, ശക്തമായ ഒഴുക്കിൽ ഇവ മുങ്ങി. ഇതോടെയാണ് വെള്ളംകയറി വിത്തുകൾ ഒഴുകിപ്പോയത്. ആറേക്കർ വരുന്ന പാടത്ത് ഒന്നരയേക്കറിലെ വിത്താണ് ഒഴുകിപ്പോയത്. ഇവിടെ കഴിഞ്ഞ ദിവസം വീണ്ടും വിതച്ചു. മുൻപ് ഇതേ ഏലായിൽ കാട്ടുപന്നിശല്യം രൂക്ഷമായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ സൗരവേലി സ്ഥാപിച്ചതോടെ ഇതിന് പരിഹാരമായി. ഇതേ ഏലായിൽ വേനൽക്കാലത്ത് വെള്ളം ലഭിക്കാതെയും കൃഷിക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
Published: 16 Nov 2026, 12:48 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented