ബെംഗളൂരു : പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ നേതൃത്വത്തിൽ ശിശുദിനാഘോഷം നടത്തി. സുഷമാശങ്കർ വിവർത്തനംചെയ്ത കന്നഡ ബാലകഥകൾ എന്ന പുസ്തകത്തിന്റെ പ്രകാശനവും പരിപാടിയോട് അനുബന്ധിച്ച് നടത്തി.
പ്രസിഡന്റ് വി. രമേശ് കുമാറിൽനിന്ന് പുസ്തകം മലയാളം മിഷൻ അധ്യാപിക അഞ്ജലി ബിനോയ് ഏറ്റുവാങ്ങി. ജി.ശം. പരമശിവയ്യയുടെ 'കന്നഡ ജനപഥ കഥെഗളു' എന്ന കൃതിയിൽനിന്ന് തിരഞ്ഞെടുത്ത കഥകളാണ് പരിഭാഷപ്പെടുത്തിയത്.
അസോസിയേഷൻ ചെയർമാൻ ഡി.ആർ. കെ. പിള്ള, ജനറൽ സെക്രട്ടറി രാഗേഷ്, ട്രഷറർ അരുൺ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. കുട്ടികൾക്കായി വിവിധ കലാരിപാടികളും മത്സരങ്ങളും നടത്തി.
Published: 17 Nov 2026, 12:40 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented