പന്തളം : അന്താരാഷ്ട്ര ദുരന്തനിവാരണ ദിനത്തിന്റെ ഭാഗമായി മൈ ഭാരത് പത്തനംതിട്ടയും പന്തളം ചേരിക്കൽ നാട്ടരങ്ങ് കലാസാംസ്‌കാരിക വേദിയും ചേർന്ന് ചേരിക്കൽ ഗവ. എസ്.വി. എൽ.പി. സ്‌കൂളിൽ ദുരന്തനിവാരണ ബോധവത്‌കരണവും മോക്ഡ്രില്ലും സംഘടിപ്പിച്ചു. അടൂർ ഫയർ ആന്റ് റെസ്‌ക്യൂ സ്റ്റേഷനുമായി ചേർന്നായിരുന്നു പരിപാടി. പന്തളം നഗരസഭാ അധ്യക്ഷ എം.ആർ. കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു.

To advertise here,

നാട്ടരങ്ങ് പ്രസിഡന്റ് രാഹുൽ രാജ് അധ്യക്ഷനായി. നാട്ടരങ്ങ് സെക്രട്ടറി പി.കെ. സുഭാഷ്, പന്തളം ഗവ. ഐ.ടി.ഐ. സൂപ്രണ്ട് കെ. രാജീവ്, ചേരിക്കൽ ഗവ.എസ്.വി. എൽ.പി. സ്‌കൂൾ പ്രഥമാധ്യാപിക സുജാകുമാരി, നാഷണൽ യൂത്ത് വൊളന്റിയർ അശ്വിൻ, ടി.കെ. രാജേഷ്, മഞ്ജു വിശ്വനാഥ് തുടങ്ങിയവർ പ്രസംഗിച്ചു. അടൂർ അഗ്നിരക്ഷാനിലയത്തിലെ ഓഫീസർമാരായ കെ. ഹരിലാൽ, അഭിമോദ് എന്നിവർ ബോധവത്‌കരണ പരിപാടിക്കും മോക്ഡ്രില്ലിനും നേതൃത്വം നൽകി.