പത്തനംതിട്ട : പശ്ചിമഘട്ട പരിസ്ഥിതിലോല മേഖല സംബന്ധിച്ച കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിലെ ഏഴാമത് വിജ്ഞാപനത്തിൽ ഉൾപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രശ്നങ്ങളും പ്രതിസന്ധികളും പരിഹരിക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് കേരള കോൺഗ്രസ് (എം).
പരിസ്ഥിതിലോല മേഖലയിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റി ബി.എസ്.എൻ.എൽ. ഭവന് മുമ്പിൽ നടത്തിയ ധർണ ജില്ലാ പ്രസിഡൻറ് സജി അലക്സ് ഉദ്ഘാടനം ചെയ്തു.
മേഖലയിലെ ജനങ്ങളുടെ ആശങ്കകൾ അകറ്റുവാൻ അടിയന്തര ഇടപെടൽ നടത്തുവാൻ ഉപസമിതിയെ നിശ്ചയിക്കണമെന്നും അവരുടെ കൃഷിയിടങ്ങളും വാസസ്ഥലങ്ങളും സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. കുര്യൻ മടയ്ക്കൻ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ. അഡ്വ. പ്രമോദ് നാരായണൻ, ഉന്നതാധികാര സമിതിയംഗങ്ങളായ ചെറിയാൻ പോളച്ചിറയ്ക്കൽ, ടി.ഒ. ഏബ്രഹാം, സ്റ്റിയറിങ് കമ്മിറ്റിയംഗങ്ങളായ ജോർജ് ഏബ്രഹാം, അഡ്വ. ബിജോയ് തോമസ്, ജില്ലാ വൈസ് പ്രസിഡൻറ് ബെന്നി പാറേൽ, സെക്രട്ടറിമാരായ മാത്യു മരോട്ടിമൂട്ടിൽ, ജേക്കബ് മാമ്മൻ വട്ടശ്ശേരി, ഷെറി തോമസ്, കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡൻറ് ജോജി പി.തോമസ്, കെ.എസ്.സി. സംസ്ഥാന സെക്രട്ടറി റിന്റോ തോപ്പിൽ എന്നിവർ സംസാരിച്ചു.
Published: 25 Oct 2026, 01:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented