തിരുവല്ല : ആതുര സേവനരംഗത്ത് മികച്ച പ്രവർത്തനങ്ങളുമായി കാൽ നൂറ്റാണ്ട് പിന്നിട്ട് തിരുവല്ല റെഡ്ക്രോസ് സൊസൈറ്റി. തുടക്കംമുതൽ സൗജന്യ നേത്രചികിത്സ ഏറ്റെടുത്ത സൊസൈറ്റിയുടെ 100-ാം ക്യാമ്പ് കഴിഞ്ഞ ദിവസം നടന്നു. അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ എ. നിസാമുദ്ദീൻ അധ്യക്ഷത വഹിച്ചു.
ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പൊലീത്താ, സ്വാമി നിർവിണാന്ദ, മൗലവി ഡോ. അലി അൽ ഫൈസി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. സബ് കളക്ടർ പാർവതീ ഗോപകുമാർ, നഗരസഭാ അധ്യക്ഷ എസ്. ലേഖ, ബാബു കല്ലുങ്കൽ, എം. സലീം, സാമുവൽ ചെറിയാൻ, കെ.പി. രമേശ്, പി.എം. അനീർ, ഷാജി തിരുവല്ല, ഡോ. സജി കുര്യൻ, വി.പി. രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി സൗജന്യ ഉച്ചഭക്ഷണം മുടക്കം കൂടാതെ സൊസൈറ്റി നൽകി വരുന്നു. സൗജന്യ മെഡിക്കൽ ക്യാമ്പുകളും മരുന്നു വിതരണവും, നിർധനരായ വിദ്യാർഥികൾക്ക് പഠനസഹായം, സൗജന്യ ആംബുലൻസ് സേവനം, സ്കൂളുകളിലും കോളേജുകളിലും ലഹരിവിരുദ്ധ ബോധവത്കരണപ്രവർത്തനങ്ങൾ, സ്കൂൾ കുട്ടികൾക്കായി നീന്തൽ പരിശീലനം, വെള്ളപ്പൊക്ക ദുരിതാശ്വാസപ്രവർതനങ്ങൾ തുടങ്ങിയ സേവന പ്രവർത്തനങ്ങളും റെഡ് ക്രോസ് സൊസൈറ്റി നടത്തുന്നുണ്ട്.
കേരളത്തിലെ വിവിധ ജില്ലകളിൽനിന്നുള്ള 14,680 രോഗികൾക്ക് കാഴ്ചനൽകാൻ കഴിഞ്ഞ 99 ക്യാമ്പുകളിലൂടെ സാധിച്ചു. തിരുനൽവേലി അവിന്ദ് കണ്ണാശുപത്രിയുമായി സഹകരിച്ച് നടത്തുന്ന നൂറാമത്തെ സൗജന്യ നേത്രചികിത്സാ ക്യാമ്പ് ആണ് കഴിഞ്ഞ ദിവസം നടന്നത്. ക്യാമ്പിൽ പരിശോധിച്ച് തിമിര ശസ്ത്രക്രിയയ്ക്കായി തിരഞ്ഞെടുത്തവരെ അരവിന്ദ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Published: 23 Nov 2026, 12:52 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented