ചെന്നീർക്കര : എസ്.എൻ.ഡി.പി. എച്ച്.എസ്.എസിൽ പവർ ബ്രിഗേഡിന്റെ നേതൃത്വത്തിൽ ‘സ്വപ്നച്ചിറകുകൾ’ എന്നപേരിൽ ത്രിദിന ജീവിത നൈപുണി ക്യാമ്പ് സംഘടിപ്പിച്ചു.
വിദ്യാർഥികളിൽ ജീവിതനൈപുണികൾ വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള ക്യാമ്പിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ എം.ആർ. മനുകുമാർ നിർവഹിച്ചു. ക്യാമ്പിന്റെ ഭാഗമായി കുട്ടികളുടെ വ്യക്തിത്വ വികസനം ലക്ഷ്യമാക്കി വിവിധ പ്രവർത്തനങ്ങളും അരങ്ങേറി. ക്യാമ്പിനോടനുബന്ധിച്ച് വിദ്യാർഥികളിലും പൊതുജനങ്ങളിലും റോഡുസുരക്ഷാ അവബോധം വളർത്തുന്നതിനായി വിപുലമായ പരിപാടികളും സംഘടിപ്പിച്ചിരുന്നു.
പവർ ബ്രിഗേഡ് അംഗങ്ങളായ വിദ്യാർഥികൾ സ്കൂൾ ജങ്ഷനിലെത്തി റോഡുസുരക്ഷാ പ്രവർത്തനങ്ങൾ നേരിട്ട് ഏറ്റെടുത്തു. ഇതുവഴി കടന്നുപോയ വാഹനങ്ങളിലെ യാത്രക്കാർക്ക് റോഡ് നിയമങ്ങളെക്കുറിച്ചും പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും കുട്ടികൾ വിശദീകരിച്ചുകൊടുത്തു. ട്രാഫിക് ചിഹ്നങ്ങളെക്കുറിച്ചും മറ്റ് സൂചനാ ബോർഡുകളെക്കുറിച്ചും യാത്രക്കാരെ ബോധവത്കരിച്ച വിദ്യാർഥികളുടെ പ്രവർത്തനം ശ്രദ്ധേയമായി.
വാഹനാപകടങ്ങൾ കുറയ്ക്കാനും സുരക്ഷിതമായ യാത്രാശീലങ്ങൾ പ്രോത്സാഹിപ്പിക്കാനും ഇത്തരം ബോധവത്കരണ പരിപാടികൾ ഏറെ സഹായകമാകുമെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. പവർ ബ്രിഗേഡ് കൺവീനർമാരും അധ്യാപകരും പരിപാടികൾക്ക് നേതൃത്വം നൽകി.വാർഡ് അംഗം ജിനു ഉല്ലാസ്, പി.ടി.എ. പ്രസിഡന്റ് ആർ. രഞ്ജിനി, പ്രിൻസിപ്പൽ ടി.എസ്. രാജേഷ്, സീനിയർ അസിസ്റ്റന്റ് ഷീജാ തോമസ്, ക്യാമ്പ് കോഡിനേറ്റർ സിമി മാത്യു, അമ്പിളി ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു.
Published: 18 Nov 2026, 01:41 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented