പത്തനംതിട്ട : എൻ.എസ്.എസ്. പത്തനംതിട്ട താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന മധ്യ, പടിഞ്ഞാറൻ മേഖല ആധ്യാത്മികസംഗമം ഡയറക്ടർ ബോർഡംഗവും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ അഡ്വ. ഹരിദാസ് ഇടത്തിട്ട ഉദ്ഘാടനംചെയ്തു. നവംബർ അഞ്ചുമുതൽ 13 വരെ കോന്നി മഠത്തിൽകാവ് ഭഗവതീക്ഷേത്രത്തിൽ നടക്കുന്ന കോടിയർച്ചനയിൽ എല്ലാവരുടെയും സാന്നിധ്യം ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. വനിതാ യൂണിയൻ പ്രസിഡന്റ് പി.സി. ശ്രീദേവി അധ്യക്ഷത വഹിച്ചു.

To advertise here,

 

യൂണിയൻ വൈസ് പ്രസിഡന്റ്‌ ഡി. അശോക്‌കുമാർ, ഇൻസ്പെക്ടർ ആർ. രാജേഷ്‌കുമാർ, കമ്മിറ്റിയംഗം പി.എൻ. രഘൂത്തമൻനായർ, രാജേന്ദ്രനാഥ് കമലകം, സരോജ്കുമാർ, ഗീതാ സുരേഷ്, എം. അജിത്ത്, അഖിലേഷ് എസ്. കാര്യാട്ട്, ശ്രീജിത്ത്‌ പ്രഭാകർ, ശശികുമാരൻനായർ, മഠത്തിൽകാവ് ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികളായ ശിവകുമാർ, അജിത്കുമാർ, ഹരിനാഥക്കുറുപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.