
പത്തനംതിട്ട: ഡിഫറന്റ്‌ലി ഏബിൾഡ് പേഴ്സൺസ് ആൻഡ് പേരന്റ്‌സ് അസോസിയേഷൻ ഓഫ് കേരളയുടെ സംസ്ഥാനതല വാർഷികവും കുടുംബ സംഗമവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ രക്ഷാധികാരി സാമുവൽ പ്രക്കാനം അധ്യക്ഷതവഹിച്ചു. ഭക്ഷ്യധാന്യകിറ്റ് വിതരണോദ്ഘാടനം നഗരസഭാധ്യക്ഷ സിന്ധു അനിൽ നിർവഹിച്ചു.
അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.സിയാദ്, കവി വിനോദ് മുളമ്പുഴ, കെ.എച്ച്.ആർ.എ. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം.രാജ, ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയംഗം ഡേവിഡ് റജി മാത്യു, ചിത്രകാരൻ പ്രേംദാസ് പത്തനംതിട്ട, കെ.മന്മഥൻ നായർ, രാജേന്ദ്രൻ വള്ളിക്കാവ്, സൂസമ്മ തോമസ്, ബോബി എബ്രഹാം എന്നിവർ പ്രസംഗിച്ചു.
ചികിത്സാ സഹായം, ഭിന്നശേഷി സൗഹൃദ ഉപകരണങ്ങൾ എന്നിവയുടെ വിതരണവും നടന്നു. പ്രതിനിധി സമ്മേളനം പ്രസിഡന്റ് ജി സദാനന്ദൻ നായർ ഉദ്ഘാടനം ചെയ്തു.
Content Highlights: Differently Abled Persons and Parents Association of Kerala held its state annual meet and family gathering in Pathanamthitta.
Published: 29 Nov 2026, 06:33 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented