
കലഞ്ഞൂർ: പൂതങ്കര ജി.പി.എം. യു.പി. സ്‌കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഭരണഘടനാ ദിനം ആചരിച്ചു. കുട്ടികളിൽ ഭരണഘടനയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും ജനാധിപത്യ മൂല്യങ്ങളോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടായിരുന്നു പരിപാടി. ഏനാദിമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സജിത പി.പിള്ള ഉദ്ഘാടനം ചെയ്തു.
പ്രഥമാധ്യാപിക കെ.അമ്പിളി അധ്യക്ഷത വഹിച്ചു. എസ്.ആർ.ജി. കൺവീനർ മായ ഗോപിനാഥ്, ആർ.സതീഷ്‌കുമാർ, അഡ്വ.വി.സായികൃഷ്ണൻ ഉണ്ണിത്താൻ, ജി.രാജീവ്,സീഡ് ക്ലബ് കൺവീനർ ആർ.മനോരമ, അധ്യാപികമാരായ സുസ്മിത, ആര്യ, എൻ. രാജി എന്നിവർ പങ്കെടുത്തു. കുട്ടികൾ തയ്യാറാക്കിയ ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങളുടെയും മൗലിക കടമകളുടെയും ചാർട്ടുകൾ സജിത പി.പിള്ളയും ആർ. സതീഷ്‌കുമാറും ചേർന്ന് പ്രകാശനം ചെയ്തു.
Content Highlights: Constitution Day was observed under the aegis of the SEED Club at Poothankara GPM UP School in Kalanjur to promote democratic values.
Published: 29 Nov 2026, 05:47 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented