
പെരിങ്ങനാട്: പുത്തൻചന്ത-പുള്ളിപ്പാറ റോഡിന്റെ തകർച്ചയിൽ ദുരിതയാത്ര തുടരുമ്പോഴും അറ്റകുറ്റപ്പണികൾക്ക് നടപടിയില്ല. വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡിലൂടെ വാഹനയാത്ര ഏറെ ദുഷ്കരമായിരിക്കുകയാണ്. റോഡിന്റെ പല ഭാഗങ്ങളിലും ടാർ പൂർണമായും ഇളകിമാറി വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.
കുഴികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നതോടെ അപകടഭീഷണിയും ഉയരുകയാണ്. മഴക്കാലമായാൽ യാത്ര കൂടുതൽ ദുരിതപൂർണമാകും. റോഡിലെ കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ അവയുടെ ആഴം തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയാണ്. ഇത് പലപ്പോഴും വാഹനാപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇരുചക്രവാഹന യാത്രികരാണ് ഏറെ പ്രയാസപ്പെടുന്നത്.
കുഴികൾ വെട്ടിച്ചുമാറ്റി മുന്നോട്ടുപോകാനുള്ള ശ്രമത്തിനിടെ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യതയും ഏറെയാണ്. മറ്റ് റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ നടന്നപ്പോൾ പുത്തൻചന്ത–പുള്ളിപ്പാറ റോഡിന്റെ ചില ഭാഗങ്ങളിൽ മാത്രമാണ് ടാറിങ് നടത്തിയത്. എന്നാൽ റോഡിന്റെ ഭൂരിഭാഗവും ഇപ്പോഴും തകർന്ന നിലയിലാണ്.
അറ്റകുറ്റപ്പണികൾ നടത്താത്തതിനെത്തുടർന്ന് നാട്ടുകാർ തന്നെ മണ്ണ് വെട്ടിയെടുത്ത് കുഴികളിൽ നിറയ്ക്കുകയാണ്. താത്കാലിക ആശ്വാസം മാത്രമാണ് ഇതിലൂടെ ലഭിക്കുന്നത്. മഴ പെയ്താൽ മണ്ണ് ഒലിച്ചുപോകുന്നതോടെ കുഴികൾ വീണ്ടും പഴയപടിയാകും. ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന റോഡിന്റെ ശോച്യാവസ്ഥ യാത്രക്കാരെയും പ്രദേശവാസികളെയും ഒരുപോലെ ദുരിതത്തിലാക്കുകയാണ്.
അപകടങ്ങൾ സംഭവിച്ചതിനുശേഷം മാത്രം നടപടിയെടുക്കുന്ന സാഹചര്യം ഒഴിവാക്കി റോഡിന്റെ സമഗ്രമായ അറ്റകുറ്റപ്പണി അടിയന്തരമായി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Content Highlights: Commuters face severe hardships and accident risks due to the heavily damaged Puthenchantha-Pullippara road filled with large potholes.
Published: 29 Nov 2026, 05:34 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented