
തിരൂർ: അന്നാര അയ്യപ്പൻ സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിൽ പ്രതിഭാശാലികളെയും ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും അനുമോദിച്ചു. തിരൂർ ഐ.എച്ച്ആർ.ഡി. പ്രിൻസിപ്പൽ സമദ് തിരൂർ ഉദ്ഘാടനംചെയ്തു. പി.പി. ലക്ഷ്മണൻ അധ്യക്ഷനായി.
ടി. ഷാജി, പി. ബാലകൃഷ്ണൻ, കെ. മണികണ്ഠൻ, ട്രസ്റ്റ് സെക്രട്ടറി അഡ്വ. വി. ചന്ദ്രശേഖരൻ, പി. ഹരിദാസ് എന്നിവർ സംസാരിച്ചു.
എം.ബി.ബി.എസ്. പരീക്ഷയിൽ മികച്ച വിജയംനേടിയ പി.എസ്. കീർത്തന, ബി.ഡി.എസ്. നേടിയ എ. അഖില, സംസ്ഥാന ശാസ്ത്രോത്സവത്തിൽ പ്രാദേശിക ചരിത്രരചനയിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ അനന്യ, ജില്ലാ സ്കൂൾ ഗെയിംസിൽ ഹാമർ ത്രോയിൽ വെള്ളിമെഡൽ നേടിയ എം. നന്ദന എം.എഫ്സി. ഫുട്ബോൾ ടീമിലെ മികച്ച താരം മുഹമ്മദ് മഹ്ദി എന്നിവരെയാണ് ട്രസ്റ്റ് ആദരിച്ചത്.
Content Highlights: Annara Ayyappan Memorial Trust felicitated outstanding students and talents in various fields during an event held in Tirur.
Published: 29 Nov 2026, 09:19 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented