
കാട്ടുകുളം: അവയവദാനത്തിന്റെ പ്രാധാന്യം സമൂഹത്തിൽ എത്തിക്കുന്നതിനായി കാട്ടുകുളം ഹയർസെക്കൻഡറി സ്‌കൂൾ പ്ലാറ്റിനംജൂബിലി ആഘോഷഭാഗമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും ഒരുമാസം നീണ്ടുനിൽക്കുന്ന അവയവദാന ബോധവത്കരണ കാംപെയ്‌നും സംഘടിപ്പിച്ചു. സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയുമായി സഹകരിച്ചാണ് കാംപെയ്‌ൻ നടപ്പാക്കുന്നത്. ആദ്യദിവസംതന്നെ 100 പേർ അവയവദാനത്തിന് സമ്മതപത്രം രജിസ്റ്റർചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അശോക് കുമാർ ആരോഗ്യമേളയും കാംപെയ്‌നും ഉദ്ഘാടനംചെയ്തു. ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ എ.കെ. ഷീലാദേവി അധ്യക്ഷതവഹിച്ചു. പി.ടി.എ. പ്രസിഡന്റ് എസ്. അജിത് കുമാർ, സ്‌കൂൾ മാനേജർ കെ. ഉണ്ണി നാരായണൻ, പ്രിൻസിപ്പൽ കെ.പി. രാജേഷ്, പ്രധാനാധ്യാപകൻ പി. ശങ്കരനാരായണൻ, എം. കാർത്ത്യായനി, സി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ബോധവത്കരണ ക്ലാസിന് ഡോ. ദേവി ഉണ്ണിക്കൃഷ്ണൻ നേതൃത്വംനൽകി. സി.പി.ആർ. പരിശീലനം ഡോ. ജി.എസ്. അജയ് നൽകി.
ഒറ്റപ്പാലം വെൽകെയർ ട്രസ്റ്റ് നേതൃത്വത്തിൽ സൗജന്യ വൃക്കരോഗ പരിശോധനാ ക്യാമ്പും മണ്ണാർക്കാട് താലൂക്കാശുപത്രി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാനക്യാമ്പും നടന്നു. മാങ്ങോട് കേരള മെഡിക്കൽകോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി വിവിധ വിഭാഗങ്ങളിലായി സൗജന്യ മെഗാ മെഡിക്കൽപരിശോധനകളും സംഘടിപ്പിച്ചു.
Content Highlights: A mega medical camp and organ donation awareness drive were launched as part of Kattukulam Higher Secondary School's platinum jubilee celebrations.
Published: 29 Nov 2026, 09:16 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented